ബോംബെ, ന്യൂയോർക്ക് | |
---|---|
Coordinates: 44°56′29″N 74°35′50″W / 44.94139°N 74.59722°W | |
Country | United States |
State | New York |
County | Franklin |
സർക്കാർ | |
• തരം | Town Council |
• Town Supervisor | Mary Frances Smith Taylor (D) |
• Town Council | Members' List |
വിസ്തീർണ്ണം | |
• ആകെ | 35.87 ച മൈ (92.90 ച.കി.മീ.) |
• ഭൂമി | 35.74 ച മൈ (92.57 ച.കി.മീ.) |
• ജലം | 0.13 ച മൈ (0.32 ച.കി.മീ.) |
ഉയരം | 207 അടി (63 മീ) |
ജനസംഖ്യ (2010) | |
• ആകെ | 1,357 |
• ഏകദേശം (2016)[2] | 1,314 |
• ജനസാന്ദ്രത | 36.76/ച മൈ (14.19/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP codes | 12914, 13655 |
ഏരിയ കോഡ് | 518 |
FIPS code | 36-033-07278 |
GNIS feature ID | 0978742 |
വെബ്സൈറ്റ് | www |
ബോംബെ, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഫ്രാങ്ക്ലിൻ കൗണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 1,357 ആയിരുന്നു.[3] ഒരു ആദ്യകാല ഭൂവുടമയുടെ പത്നി ബോംബെയുടെ പ്രാന്തപ്രദേശമായ മുളുന്ദിൽ നിന്നായിരുന്നതിനാലാണ് ഇപ്പോൾ മുംബൈ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു പ്രധാന തുറമുഖ നഗരത്തിന്റെ പേര് ഈ പട്ടണത്തിനു നൽകപ്പെട്ടത്. ഫ്രാങ്ക്ലിൻ കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ബോംബെ സ്ഥിതിചെയ്യുന്നത്.
ഈസ്റ്റ് ഇന്ത്യാ വ്യാപാരത്തിലൂടെ സമ്പന്നനായി വളർന്ന ഐറിഷ് കപ്പൽ ക്യാപ്റ്റനായിരുന്ന മൈക്കൽ ഹൊഗന്റെ പത്നിയുമായി ബന്ധപ്പെട്ട പേരാണ് ബോംബെ. 1805 ൽ യുഎസിലെത്തിയ അദ്ദേഹം തന്റെ പത്നി ഒരു ഇന്ത്യൻ രാജകുമാരിയാണെന്ന് പറഞ്ഞിരുന്നു.[4]
അഡിറോണ്ടാക്ക് പർവതനിരകൾക്ക് വടക്കുഭാഗത്ത് ബോംബെ പട്ടണം നിലനിൽക്കുന്ന പ്രദേശം ഉൾപ്പെടെ, 20,000 ഏക്കർ (81 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം ഹൊഗാൻ വാങ്ങുകയും പത്നിയുടെ ജന്മസ്ഥലത്തിന്റെ ബഹുമാനാർത്ഥം ഈ പേര് നൽകുകയും ചെയ്തു. അവരുടെ മകൻ വില്യം ഹൊഗാൻ ടൌൺ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുകയും 1822 ൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1829 ൽ ഫ്രാങ്ക്ലിൻ കൌണ്ടിയിലെ കോർട്ട് ഓഫ് കോമൺ പ്ലീസിന്റെ ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 1830 ൽ യു.എസ്. കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1805 ഓടെ പട്ടണത്തിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു. ന്യൂയോർക്ക് ആദ്യമായി ഇറോക്വോയിസ് ഭൂമി വിൽപ്പനയ്ക്ക് വച്ചപ്പോൾ ഒരു ഊഹക്കച്ചവടക്കാരൻ വൻതോതിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഈ പ്രദേശം മകോംബ്സ് പർച്ചേസ് എന്നറിയപ്പെട്ടിരുന്നു. ഫോർട്ട് കോവിംഗ്ടൺ പട്ടണത്തിന്റെ ഒരു ഭാഗത്ത് നിന്ന് 1833 ൽ ബോംബെ പട്ടണം സംഘടിപ്പിക്കപ്പെട്ടു. 1877-ൽ വെട്ടുക്കിളികളുടെ ആക്രമണം മൂലം നഗരം തകരുകയും ഇത് വയലിലെ വിളകളുടെ പകുതിയിലധികം നശിപ്പിക്കുകയും ചെയ്തു.
കാനഡ-യു.എസ്. അതിർത്തിയിൽ നിന്ന് 5 മൈൽ (8 കിലോമീറ്റർ) തെക്കായി വടക്കുപടിഞ്ഞാറൻ ഫ്രാങ്ക്ലിൻ കൗണ്ടിയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. വടക്കുപടിഞ്ഞാറുഭാഗത്തുള്ള സെന്റ് റെജിസ് മൊഹാവ്ക് റിസർവേഷൻ, വടക്കുകിഴക്കും കിഴക്കും ഫോർട്ട് കോവിംഗ്ടൺ പട്ടണം, തെക്കുകിഴക്കേ മൂലയിൽ ബാംഗർ, തെക്ക് മൊയ്‌റ, പടിഞ്ഞാറ് സെന്റ് ലോറൻസ് കൗണ്ടിയിലെ ബ്രാഷർ പട്ടണം എന്നിവയാണ് നഗരത്തിന്റെ അയൽക്കാർ.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ബോംബെ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 35.9 ചതുരശ്ര മൈൽ (92.9 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 35.8 ചതുരശ്ര മൈൽ (92.6 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.12 ചതുരശ്ര മൈൽ (0.3 ചതുരശ്ര കിലോമീറ്റർ) അഥവാ 0.35 ശതമാനം ഭാഗം വെള്ളമാണ്. സെന്റ് ലോറൻസ് നദിയുടെ കൈവഴിയായ സെന്റ് റെജിസ് നദി പട്ടണത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയായി നിലനിൽക്കുന്നു. ലിറ്റിൽ സാൽമൺ നദി തെക്ക് നിന്ന് വടക്കോട്ട് വക്രഗതിയിൽ ബോംബെയുടെ മധ്യഭാഗത്തുകൂടി ഒഴുകുന്നു.
<ref>
ടാഗ്;
USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.