ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾക്കൊള്ളുന്നവൾ)എന്ന അർഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്.. ഭദ്രകാളിയുടെ തിരുനാളാണ് ഭരണി എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ചെട്ടികുളങ്ങര കുംഭ ഭരണി, കൊടുങ്ങല്ലൂർ ഭരണി എന്നിവ പ്രധാനമായത്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.[1][2]
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |