പഴനി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു നദിയാണ് മഞ്ഞലാർ (തമിഴ്: மஞ்சளாறு). ഈ നദി കിഴക്കോട്ട് ഒഴുകി കൂട്ടത്തുവിനടുത്ത് വച്ച് വൈഗൈ നദിയുമായി ചേരുന്നു. ഈ സബ്-ബേസിനിൽ ഒൻപത് ചെക്ക്ഡാമുകളും ഒമ്പത് കുളങ്ങളും ഉണ്ട്. വർഷപാതം 775 മില്ലീമീറ്റർ ആണ്. മൊത്തം സബ്-ബേസിന്റെ വിസ്തീർണ്ണം 470 ചതുരശ്ര കിലോമീറ്ററും അയക്കട്ടിന്റെ ആകെ വിസ്തീർണ്ണം 5,326.4 ഏക്കറുമാണ്.[1] മഞ്ഞലയാർ അണക്കെട്ട് ബട്ലഗുണ്ടുവിനടുത്ത് സ്ഥിതിചെയ്യുന്നു.