മധുസൂദൻ ഗുപ്ത মধুসূদন গুপ্ত | |
---|---|
![]() Pandit Madhusudan Gupta, oil on canvas by S.C. Belnos | |
ജനനം | 1800[1] |
മരണം | 15 നവംബർ 1856 (56 വയസ്സ്) |
മരണകാരണം | ഡയബെറ്റിക് സെപ്റ്റിസീമിയ |
ദേശീയത | ബ്രിട്ടീഷ് ഇന്ത്യ |
തൊഴിൽ | ഡോക്ടർ |
അറിയപ്പെടുന്നത് | ആധുനിക ഇന്ത്യയിലും ഏഷ്യയിലും നടന്ന ആദ്യത്തെ മനുഷ്യ ശവശരീര ച്ഛേദനം നടത്തി |
കുട്ടികൾ | ഗോപാൽ ചന്ദ്ര ഗുപ്ത |
മാതാപിതാക്കൾ | ബാലറാം ഗുപ്ത |
പണ്ഡിറ്റ് മധുസൂദൻ ഗുപ്ത (ബംഗാളി: মধুসূদন গুপ্ত) (1800 – 15 നവംബർ 1856) പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ പരിശീലനം നേടി മനുഷ്യശവച്ഛേദനം നടത്തിയ ആദ്യത്തെ ഇന്ത്യൻ ഡോക്ടറാണ്.[2] കൽക്കട്ടയിൽ മെഡിക്കൽ കോളജ് നിലവിൽ വന്നപ്പോൾ സാമൂഹ്യവിലക്ക് അവഗണിച്ചുകൊണ്ട് മനുഷ്യ ശവശരീരം കീറിമുറിച്ച് അവയവപഠനം നടത്താൻ തയ്യാറായി. 1896 ഒക്ടോബർ 28 നു ഗുപ്ത ശവച്ഛേദനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനായി. രാജ് കൃഷ്ണ ഡേ, ഉമാചരൺ സേത്ത്, ദ്വാരകാനാഥ് ഗോപ്തു, നബിൻ ചന്ദ്ര മിത്ര എന്നീ മെഡിക്കൽ കോളജ് വിദ്യാർഥികൾ ഈ പ്രവൃത്തിയിൽ സഹായികളായി ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരികൾ ആചാരവെടികൾ ഉതിർത്തുകൊണ്ട് അദ്ദേഹത്തെ ആദരിച്ചു. പ്രാചീനകാലത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന സുശ്രുതനെപ്പോലെയുള്ള ജ്ഞാനികൾ മനുഷ്യശരീരശാസ്ത്രം പഠിക്കുന്നതിനായി മനുഷ്യ മൃതദേഹച്ഛേദനം നടത്തിയിട്ടുണ്ട് എന്ന് തീർച്ചയാണ്. എന്നാൽ ഡോ. മധുസൂദൻ ഗുപ്തയായിരുന്നു ആധുനിക വൈദ്യ ചികിത്സകൻ എന്ന നിലയിൽ ശവച്ഛേദനം ചെയ്ത ആദ്യത്തെ ഇന്ത്യക്കാരൻ.[3]
പാരമ്പര്യമായി ആയുർവേദ ചികിത്സകരായ വൈദ്യ കുടുംബത്തിലെ അംഗമായിരുന്നു ഗുപ്ത. 1800 ൽ ഹൂഗ്ലിയിലെ ബലറാം ഗുപ്തയ്ക്ക് ബൈദ്യബതിയിൽ ജനിച്ച മകനാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സംസ്കൃത കോളജിൽ പ്രവേശനം നേടി. ബൈദ്യക് ശാഖയിലായിരുന്നു പരിശീലനം നേടിയത്.
1830 ൽ സംസ്കൃത കോളജിൽ ഖുദിരാം വിശാരദിനെ നീക്കിക്കൊണ്ട് പ്രൊഫസറായി നിയമിക്കപ്പെട്ടു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഒച്ചപ്പാടിനിടയാക്കി.
1835 ൽ മെഡിക്കൽ കോളജ് സ്ഥാപിക്കപ്പെട്ടു. സംസ്കൃത കോളജിലെ ബൈദ്യക് ശാഖ നിർത്തലാക്കിയതിനെത്തുടർന്ന് ഗുപ്ത അസിസ്റ്റന്റ് ടീച്ചറായി മെഡിക്കൽ കോളജിൽ ചേർന്നു.പാശ്ചാത്യ വൈദ്യം വിദ്യാർഥികളോടൊപ്പം പഠിക്കുകയും 1840 ൽ പഠനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1845 ൽ ഹിന്ദുസ്ഥാനി മീഡിയത്തിൽ സൂപ്രണ്ടായി. 1848 ൽ ഫസ്റ്റ് ക്ലാസ് സബ്-അസിസ്റ്റന്റ് സർജനായി സ്ഥാനക്കയറ്റം കിട്ടി. 1852 ൽ മെഡിക്കൽ കോളജിൽ ആദ്യമായി ബംഗാളി മീഡിയം ആരംഭിച്ചപ്പോൾ ഗുപ്ത സൂപ്രണ്ടായി ഉത്തരവാദിത്തമേറ്റെടുത്തു.
കൽക്കട്ട മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവന ചെയ്തയാളാണ് ഗുപ്ത.ശസ്ത്രക്രിയയോടും ശവശരീരങ്ങളിൽ തൊടുന്നതിനോടും എതിർപ്പുള്ള കുലീനകുടുംബാംഗങ്ങളായതു കൊണ്ടോ ആയുർവേദം, യുനാനി തുടങ്ങിയ ചികിത്സാശാഖകളുടെ പ്രചാരം കൊണ്ടോ മെഡിക്കൽ കോളജിന്റെ ആരംഭകാലത്ത് ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി തയ്യാറായി വന്നിരുന്നില്ല. സംസ്കൃത പണ്ഡിതനും ആയുർവേദ ഡോക്ടറും ആയിരുന്ന അദ്ദേഹം ശവശരീര ഛേദനം നടത്തുമെന്ന് പ്രസ്താവിച്ചുകൊണ്ട് സമൂഹത്തിൽ ചലനങ്ങളുണ്ടാക്കി. ഇതിനെത്തുടർന്ന് ധാരാളം വിദ്യാർഥികൾ സി.എം.സി(കൽക്കട്ട മെഡിക്കൽ കോളജ്)യിൽ വിദ്യാഭ്യാസത്തിനായി എത്തിത്തുടങ്ങി. 50 പീരങ്കി വെടികൾ വെച്ചുകൊണ്ട് ബ്രിട്ടിഷ് ഗവണ്മെന്റ് ഗുപ്തയെ ആദരിച്ചു.[4][5] ചില വിവാദ പ്രചരണങ്ങളുടെ ഭാഗമായി അതിക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയന്നിരുന്ന് കോളജിന്റെ പ്രവേശന കവാടം അടച്ചിട്ടിരുന്ന സമയമായതിനാൽ ഈ 50 പീരങ്കി വെടികളുടെ നിജസ്ഥിതി ഉറപ്പിക്കാൻ മാർഗ്ഗമില്ല[6]നിലനിന്നിരുന്ന ആചാരങ്ങളെ ഒരു പരിധിവരെ എങ്കിലും തകർക്കാൻ കഴിഞ്ഞതിൽ ഭരണാധികാരികൾ സന്തോഷിച്ചിരുന്നു. ഫലത്തിൽ ഇത് നേറ്റീവ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ( എൻ.എം.ഐ) അല്ലെങ്കിൽ ആയുർവേദവും യുനാനിയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വ്യവസ്ഥയ്ക്ക് എതിരായ നിലപാടായി മാറി. സി.എം.സി യിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ സംഘം വിദ്യാർഥികളിൽ ഒരാളായിരുന്നു. മധുസൂദൻ ആണ് ആദ്യത്തെ ശവച്ഛേദകൻ എന്ന വാദം ആർ ഹാവ്ലോക്ക് ചാൾസ് തള്ളിക്കളയുന്നുണ്ട്.[7] ആധുനിക ശരീരശാസ്ത്ര വിദ്യാഭ്യാസം ആന്തരികവൽക്കരിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസ രീതിയുടെ പ്രതിധിയായി മാറിയ ആദ്യത്തെ ആളുകളിൽ ഒരാളായി ഗുപ്തയെ കാണാനാകും. [8][9]
{{cite book}}
: Cite has empty unknown parameter: |coauthors=
(help)