മനിഞ്ചൌ തടാകം | |
---|---|
Danau Maninjau (Indonesian) دانااو مانينجاو (Jawi) | |
സ്ഥാനം | West Sumatra, Indonesia |
നിർദ്ദേശാങ്കങ്ങൾ | 0°19′S 100°12′E / 0.317°S 100.200°E |
Type | Caldera lake |
Primary outflows | Antokan River |
Basin countries | Indonesia |
പരമാവധി നീളം | 16 കി.മീ (52,000 അടി) |
പരമാവധി വീതി | 7 കി.മീ (23,000 അടി) |
ഉപരിതല വിസ്തീർണ്ണം | 99.5 കി.m2 (1.071×109 sq ft) |
ശരാശരി ആഴം | 105 മീ (344 അടി) |
പരമാവധി ആഴം | 165 മീ (541 അടി) |
Water volume | 10.4 കി.m3 (8,400,000 acre⋅ft) |
തീരത്തിന്റെ നീളം1 | 52.68 കി.മീ (172,800 അടി) |
ഉപരിതല ഉയരം | 459 മീ (1,506 അടി) |
1 Shore length is not a well-defined measure. |
മനിഞ്ചൌ തടാകം ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രായിലുള്ള ഒരു കാൾഡർ തടാകമാണ്. ഇത്‍ ബുക്കറ്റിംഗ്ഗിയ്ക്ക് 36 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 52,000 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അഗ്നിപർവ്വത സ്ഫോടനത്തിലൂടെയാണ് മനിഞ്ചൌ അഗ്നിപർവ്വതമുഖം രൂപം കൊണ്ടത്.[1] അഗ്നിപർവ്വതസ്ഫോടനത്തിൻറെ അവശിഷ്ടങ്ങൾ മനിഞ്ചൌ തടാകത്തിനു ചുറ്റുമായി കിഴക്കൻ ഭാഗത്തേക്ക് 50 കിലോമീറ്ററും 75 കിലോമീറ്റർ തെക്ക് കിഴക്കായും പടിഞ്ഞാറൻ തീരത്തോട് അടുത്ത പ്രദേശത്തും കാണപ്പെടുനു. ഈ അവശിഷ്ടങ്ങൾ 8500 km² പ്രദേശത്ത് 220–250 km³ അളവിൽ പരന്നുകിടക്കുന്നു. അഗ്നിപർവ്വതമുഖത്തിന് 20 കിലോമീറ്റർ നീളവും 8 കിലോമീറ്റർ വീതിയും ഉണ്ട്.[2]