മനോ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | നാഗൂർ ബാബു |
ജനനം | വിജയവാഡ, ഇന്ത്യ | ഒക്ടോബർ 26, 1965
വിഭാഗങ്ങൾ | പിന്നണിഗായകൻ, കർണാടിക് സംഗീതം |
തൊഴിൽ(കൾ) | ഗായകൻ , അഭിനേതാവ്, നിർമ്മാതാവ് |
ഉപകരണ(ങ്ങൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1984 – മുതൽ |
Spouse(s) | ജമീല |
ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് മനോ (തെലുഗു:మనో). തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടുന്നു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അല്ലി താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തുവിലെ "തില്ലാന.." എന്നീ ജനപ്രിയ ഗാനങ്ങളിലൂടെ മനോ പ്രശസ്തിയിലേക്കുയർന്നു.
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച മനോവിന്റെ യഥാർഥ നാമം നാഗൂർ ബാബു എന്നാണ്. ഇളയരാജയാണ് അദ്ദേഹത്തിന്റെ നാമം മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്ന് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചു.