മഹോൺ ബേ കാനഡയിലെ നോവ സ്കോട്ടിയയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയുടെ കിഴക്കേ അറ്റത്തുള്ള ഒരു ഉൾക്കടലാണ്. കടൽത്തീരത്ത് നിരവധി ദ്വീപുകളുള്ള ഈ ഉൾക്കടൽ ഒരു ജനപ്രിയ കപ്പലോട്ട പ്രദേശവുമാണ്. 2003 മുതൽ മഹോൺ ഐലന്റ്സ് കൺസർവേഷൻ അസോസിയേഷൻ ഉൾക്കടലിന്റെ പ്രകൃതിപരമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഉൾക്കടലിലും അതിന്റെ ദ്വീപുകളിലും വനങ്ങൾ, പാറക്കെട്ടു നീറഞ്ഞ തീരങ്ങൾ, ബീച്ചുകൾ, തണ്ണീർത്തടങ്ങൾ, മഡ്ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ബ്ലാക്ക് ഗ്വില്ലെമോട്ട്, കഴുകൻ, താലിപ്പരുന്ത്, ലീച്ച്സ് സ്റ്റോം പെട്രെൽ, അറ്റ്‌ലാന്റിക് പഫിൻ, റേസർബില്ലുകൾ, ഗ്രേറ്റ് ബ്ലൂ ഹെറോണുകൾ എന്നിവ ഈ പ്രദേശത്തെ വന്യജീവികളിൽ ഉൾപ്പെടുന്നു.[1]