മാസിഡോണിയായിലെ ഭരണഘടന അവിടത്തെ കുട്ടികൾക്ക് പ്രാഥമികതലത്തിലും സെക്കന്ററി തലത്തിലും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ നിർബന്ധിതമാണ്. പ്രാഥമികവിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിയമം 6 മുതൽ 15 വരെ പ്രായമുള്ള എല്ലാ കുട്ടികളും 9 വർഷം വിദ്യാഭ്യാസം നേടണമെന്ന് അനുശാസിക്കുന്നു. അതുപോലെ, ഹൈസ്കൂൾ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിയമം അനുശാസിക്കുന്നത് 15 മുതൽ 19 വയസുവരെ പ്രായമുള്ള എല്ലാ കൗമാരപ്രായക്കാരും 4 വർഷം (അല്ലെങ്കിൽ മൂന്നു - സ്കൂളിന്റെ തരമനുസരിച്ച്) ഹൈസ്കൂളിൽ ഹാജരായിരിക്കണം എന്നും അനുശാസിക്കുന്നു. [1]
1996ൽ പ്രാഥമിക വിദ്യാലയങ്ങളിലെ ചാർന്നതിനുള്ള കുട്ടികളുടെ ശതമാനം 99.1 ആണ്. തദ്ദേശീയരായ റോമാ അല്ലെങ്കിൽ അൽബേനിയൻ വിഭാഗക്കാരിലെ പെൺകുട്ടികളിൽ കൊഴിഞ്ഞുപോക്ക് കൂടുതലാണെന്നുകാണാവുന്നതാണ്.