മാസ്റ്റർപീസ് | |
---|---|
സംവിധാനം | അജയ് വാസുദേവ് |
നിർമ്മാണം | സി. എച്ച്. മുഹമ്മദ് |
രചന | ഉദയ് കൃഷ്ണ |
അഭിനേതാക്കൾ | |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | വിനോദ് ഇല്ല്യംപള്ളി |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ | റോയൽ സിനിമാസ് |
വിതരണം | യു.കെ. സ്റ്റുഡിയോസ് |
റിലീസിങ് തീയതി | 21 ഡിസംബർ 2017[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആകെ | 20cr |
അജയ് വാസുദേവ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാസ്റ്റർപീസ്. പുലിമുരുകൻ ചിത്രത്തിന്റെ രചന നിർവഹിച്ചഉദയ കൃഷ്ണയാണ് രചന. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.[2] കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ഡിസംബർ 21ന് മാസ്റ്റർപീസ് പ്രദർശനത്തിനെത്തി.
തിരുവിതാംകൂർ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ സംഘങ്ങൾ രൂപീകരിക്കാനും കുറ്റകൃത്യങ്ങളിലും ക്രൂരമായ പോരാട്ടങ്ങളിലും ഏർപ്പെടാനും തുടങ്ങിയപ്പോൾ, ഇംഗ്ലീഷ് പ്രൊഫസറായ എഡ്വേർഡ് ലിവിംഗ്സ്റ്റൺ കാമ്പസിൽ ക്രമം പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നു.
കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജ്, രാമവർമ്മ ക്ലബ്ബ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം ആരംഭിച്ചത്.[3] തുടർന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായും ചിത്രീകരണം നടത്തി.[4][5]