മുഹമ്മദ് ഖുതുബ്

മുഹമ്മദ് ഖുതുബ്
കാലഘട്ടംആധുനിക കാലഘട്ടം
പ്രദേശംഇസ്‌ലാമിക തത്ത്വചിന്ത
ചിന്താധാരഇസ്‌ലാം

ഇസ്ലാമിക തത്ത്വചിന്തകനും ഗ്രന്ഥകാരനുമായിരുന്നു മുഹമ്മദ് ഖുതുബ്.അറബി:محمد قطب(ഏപ്രിൽ 26,1919 -ഏപ്രിൽ 4,2014)ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെ സാരഥിയും മുസ്ലിം ബ്രദർഹുഡ് നേതാവുമായിരുന്നു. ബ്രദർഹുഡ് നേതാവായിരുന്ന സയ്യിദ് ഖുതുബ് സഹോദരനാണ്.[1]

ജീവിതരേഖ

[തിരുത്തുക]

ഉത്തര ഈജിപ്തിലെ വടക്കൻ ഗ്രാമമായ അസ്യൂത്തിനടുത്ത് മഷായിൽ ജനിച്ചു. പിതാവിന്റെ പേര് ഖുതുബ് ഇബ്രാഹിം.മാതാവ് സയ്യിദ ഫാത്തിമ. കര്ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.1940ൽ കൈറോ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും വിദ്യാഭ്യാസവിഷയത്തിൽ ഡിപ്ളോമയും നേടി. 1972ൽ സൗദിയിലത്തിയ അദ്ദേഹം അക്കാദമികരംഗത്തും ഗ്രന്ഥരചനയിലും മുഴുകി. മക്കയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ ദീർഘകാലം പ്രൊഫസറായിരുന്നു. 35 കൃതികൾ രചിച്ച അദ്ദേഹത്തിന് 1988ൽ ഇസ്ലാമികസേവനത്തിനുള്ള കിങ് ഫൈസൽ പുരസ്കാരം ലഭിച്ചു[2]

60കൾ മുതൽക്കേ എഴുത്തുകാരനെന്ന നിലയിൽ അറബ്ലോകത്തും പുറത്തും പ്രസിദ്ധനായിരുന്നു മുഹമ്മദ് ഖുതുബ്. മുസ്ലിം ലോകത്തിലെ പല എഴുത്തുകാരും പടിഞ്ഞാറൻ ബൗദ്ധിക ദാസ്യത്തിനടിപ്പെട്ട് ക്ഷമാപണശൈലിയിലെഴുതിയപ്പോൾ യുവജനങ്ങളിൽ ഇസ്ലാമികമായ ആത്മസത്തയും വീറും പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹത്തിൻെറ രചനകൾ വലിയ സഹായകമായി ഭവിച്ചു. ഇക്കാരണത്താൽ ഓറിയൻറലിസ്റ്റുകളുടെ നിശിതവിമർശത്തിന് തുടക്കത്തിലേ അദ്ദേഹം പാത്രമാവുകയുണ്ടായി. ബ്രദർഹുഡിൻെറ സംഘടനാ വ്യവസ്ഥയിൽ മുഹമ്മദ് ഖുതുബ് ഉണ്ടായിരുന്നില്ല. എങ്കിലും സയ്യിദ് ഖുതുബുമായുള്ള കുടുംബബന്ധത്തിന് മുഹമ്മദ് ഖുതുബിനും വലിയ വിലനൽകേണ്ടിവന്നു. സയ്യിദ് ഖുതുബിനൊപ്പം അദ്ദേഹത്തെയും ഈജിപ്ഷ്യൻ ഏകാധിപതികൾ തടവറയിലിടുകയുണ്ടായി. ബ്രദർഹുഡിൽ അംഗമല്ലാത്ത സ്വന്തം സഹോദരനെ പീഡിപ്പിക്കുന്നതിനെതിരെ സയ്യിദ് ഖുതുബ് തന്നെ അധികാരികൾക്ക് എഴുതുകയുണ്ടായി. ജമാൽ അബ്ദുൽ നാസർ ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നപേരിൽ 1965ൽ അറസ്റ്റിലായി.1965 മുതൽ 1971 വരെ ആറുവർഷം തടവറയിൽ കഴിച്ചുകൂട്ടി. 1972ൽ ജയിൽ മോചിതനായ അദ്ദേഹത്തിന് സൗദി അറേബ്യയിലെ ബ്രദർഹുഡ് പ്രവർത്തകർ അഭയം നൽകി. സഹോദരൻ സെയ്യദ് ഖുതുബിനെ നാസർ ഭരണകൂടം 1966ൽ തൂക്കിലേറ്റുകയായിരുന്നു.[3]

വാർധക്യസഹജമായ രോഗങ്ങളാൽ അവസാന അഞ്ചുവർഷങ്ങളില് പൊതുവേദികളിൽ മുഹമ്മദ് ഖുതുബ് സജീവമായിരുന്നില്ല.ഈജിപ്തിലേക്ക് തിരിച്ചു പോവുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നില്ല. 2014 ഏപ്രിൽ 4 ന് വെള്ളിയാഴ്ച്ച ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ടു. 95 വയസ്സായിരുന്നു.

വൈജ്ഞാനിക രംഗം

[തിരുത്തുക]

മുഹമ്മദ് ഖുതുബിന് ബ്രദർഹുഡുമായി ഒൗപചാരിക ബന്ധമുണ്ടായിരുന്നില്ളെങ്കിലും ബ്രദർഹുഡിൻെറ ആശയധാരയുമായി പൂർണമായും ചേർന്നുനിന്നുള്ളതായിരുന്നു അദ്ദേഹത്തിൻെറ എഴുത്ത്. ലോകത്തെങ്ങുമുള്ള ഇസ്ലാമിക ധാരകള് അതിൽനിന്ന് ഊർജവും പോഷണവും നേടി.

ഈജിപ്തിൽ നടന്ന ബ്രദർഹുഡ് പീഡനത്തെ തുടർന്നാണ് മുഹമ്മദ് ഖുതുബ് സൗദി അറേബ്യയിലത്തെുന്നത്. സഹോദരിമാർ അടക്കം ഖുതുബ് കുടുംബത്തിലെ പലരും ലിമാൻതുറയിലെ തടവറയിൽ കഴിയേണ്ടിവന്നിട്ടുണ്ട്. സൗദി അറേബ്യയിൽ ദീർഘകാലം അദ്ദേഹം ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിലെ പ്രഫസറായിരുന്നു. ഇടക്കാലത്ത് കുറച്ചുകാലം ഖത്തർ യൂനിവേഴ്സിറ്റിയിലും അധ്യാപകനായിരുന്നിട്ടുണ്ട്. ഖത്തറിലായിരിക്കെയാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമി കേരള സമ്മേളനത്തിനായി 1998 ഏപ്രില് 18 ന് കൂരിയാട് ഹിറാനഗറിലെത്തുന്നത്.

ഇംഗ്ളീഷ് ഭാഷയിലായിരുന്നു മുഹമ്മദ് ഖുതുബിൻെറ ബിരുദമെങ്കിലും ഇസ്ലാമിക വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിൻെറ ഗ്രന്ഥങ്ങൾ മുഴുവൻ. ‘ഇസ്ലാം: തെറ്റിദ്ധരിക്കപ്പെട്ട മതം’ എന്ന ഗ്രന്ഥം ഇസ്ലാമിനെതിരെ ഓറിയൻറലിസ്റ്റുകളും പക്ഷപാത ബുദ്ധികളായ മിഷനറിവൃത്തങ്ങളും കാലാകാലമായി ഉന്നയിച്ചുവരുന്ന ആരോപണങ്ങൾക്ക് യുക്തിസഹവും പ്രമാണബദ്ധവുമായി മറുപടിനൽകുന്ന കൃതികളിലൊന്നാണ്. മനുഷ്യൻ ഭൗതികത്വത്തിനും ഇസ്ലാമിനും മധ്യേ, വിശ്വാസ സംഘട്ടനം, ഇസ്ലാം നാളെയുടെ മതം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. മുഹമ്മദ് ഖുതുബിന്റെ തൻെറ പ്രേഷ്ഠവിഷയം മന:ശാസ്ത്രമായിരുന്നു. ഫ്രോയ്ഡിനെയും യുങ്ങിനെയും ആഴത്തിൽ പഠിച്ചിരുന്നു. ആ വിഷയത്തിൽ കനപ്പെട്ട ഒരു പുസ്തകവും എഴുതിയിട്ടുണ്ട് -‘മനുഷ്യമനസ്സിനെക്കുറിച്ച് ചില പഠനങ്ങൾ’ (ദിറാസാത്തുൻ ഫിന്നഫ്സിൽ ഇൻസാനിയ). [4]

കേരളത്തിൽ

[തിരുത്തുക]

1998 ഏപ്രിലിൽ മലപ്പുറം ജില്ലയിലെ കൂരിയാട് നടന്ന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.[5]

കൃതികൾ

[തിരുത്തുക]
  • ഇഗ്നറൻസ് ഇൻ ദ ട്വന്റിയത് സെഞ്ച്വറി
  • ഇസ്ലാം: ദ മിസണ്ടർസ്റ്റുഡ് റിലിജിയൻ
  • ഇരുപതാം നൂറ്റാണ്ടിലെ അജ്ഞാനാന്ധത(ജാഹാലിയ്യത്തുൽ ഖർനിൽ ഇശ്‌രീൻ)
  • മനുഷ്യൻ ഭൗതികത്തിനും ഇസ്‌ലാമിനും മധ്യേ (അൽ ഇൻസാനു ബൈനൽ മാദ്ദിയതി വൽ ഇസ്‌ലാം)
  • നാം മുസ്‌ലിംകളാണോ? (ഹൽ നഹ്‌നു മുസ്‌ലിമൂൻ)
  • വിശ്വാസ സംഘട്ടനം (മഅ്‌രിഖത്തുത്തഖാലീദ്)
  • ഇസ്‌ലാമിക ശിക്ഷണ പരിശീലനം (മൻഹജുത്തർബിയ്യത്തിൽ ഇസ്‌ലാമിയ്യ)
  • ഇസ്‌ലാമിക കല (മൻഹജ്ജുൽ ഫിൽ ഇസ്‌ലാമി)
  • മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പും വളർച്ചയും (അത്തത്വവ്വുറു വഥ്ഥബാതു ഫീ ഹയാതിൽ ബശരിയ്യ)[6]

മലയാളത്തിൽ

[തിരുത്തുക]
  • തെറ്റിദ്ധരിക്കപ്പെട്ട മതം
  • ലാഇലാഹ ഇല്ലല്ലാഹ്
  • ഇസ്ലാം ഇന്നലെ ഇന്ന് നാളെ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കിങ് ഫൈസൽ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.worldbulletin.net/world/132860/brother-of-sayyid-qutb-passes-away
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-06. Retrieved 2014-04-05.
  3. "ഇസ്ലാമിക തത്ത്വചിന്തകൻ മുഹമ്മദ് ഖുതുബ് അന്തരിച്ചു". news.keralakaumudi.com. Retrieved 5 ഏപ്രിൽ 2014.
  4. "ഇസ്‌ലാമിക ധൈഷണികതയുടെ സൗമ്യമുഖം - [[വി.എ. കബീര്]]". news.madhyamam. Archived from the original on 2014-04-08. Retrieved 4 ഏപ്രിൽ 2014. {{cite web}}: URL–wikilink conflict (help)
  5. "ഇസ്‌ലാമിക തത്ത്വചിന്തകൻ മുഹമ്മദ് ഖുതുബ് അന്തരിച്ചു". www.madhyamam.com. Archived from the original on 2014-04-05. Retrieved 5 ഏപ്രിൽ 2014.
  6. "മുഹമ്മദ് ഖുതുബ്". www.islamonlive.in. Archived from the original on 2014-04-06. Retrieved 5 ഏപ്രിൽ 2014.

പുറം കണ്ണികൾ

[തിരുത്തുക]