മെഗാന്യൂറോപ്സിസ് Temporal range:
| |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | †Meganisoptera |
Family: | †Meganeuridae |
Genus: | †Meganeuropsis Carpenter, 1939 |
Species | |
|
പേർമിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മെഗാനിസൊപ്റ്റെറ എന്ന നിരയിൽ ഉൾപ്പെട്ട മെഗാന്യൂറിഡെ കുടുംബത്തിലെ വംശനാശം സംഭവിച്ച വലിയ ഒരു പ്രാണി ജനുസ്സാണ് മെഗാന്യൂറോപ്സിസ്' (Meganeuropsis). ഈ ജനുസിലെ രണ്ട് ഇനങ്ങളെ വിവരിച്ചിട്ടുണ്ട്.[1]
1937-ൽ അമേരിക്കയിലെ കാൻസസിൽ നിന്നാണ് മെഗാന്യൂറോപ്സിസ് പെർമിയാന (Meganeuropsis permiana)-യുടെ ജീവാശ്മം കണ്ടെത്തിയത്. അതിന്റെ ചിറകുകൾ പുനർനിർമ്മിച്ചു നോക്കിയപ്പോൾ അതിനു 330 മില്ലിമീറ്റർ (1.08 അടി) നീളവും 710 മില്ലിമീറ്റർ (2.33 അടി) ചിറകുകളുടെ അഗ്രങ്ങൾ തമ്മിലുള്ള അകലവും ഉണ്ടായിരുന്നു. തല മുതൽ വാളുവരെയുള്ള നീളം ഏകദേശം 430 മില്ലിമീറ്റർ (1.41 അടി).[2] ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പ്രാണി ഇതാണ്.
1940-ൽ അമേരിക്കയിലെ ഒക്ലഹോമയിൽ നിന്നാണ് മെഗാന്യൂറോപ്സിസ് അമേരിക്കാന (Meganeuropsis americana)-യുടെ ജീവാശ്മം കണ്ടെത്തിയത്.[3][4] അതിന്റെ മുൻചിറകിന്റെ 280 മില്ലിമീറ്റർ (0.92 അടി) നീളമുള്ള ഒരു കഷണം മാത്രമേ ലഭിച്ചിട്ടുള്ളു. ഹാർവാർഡ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള അത് പുനർനിർമ്മിച്ചു നോക്കിയപ്പോൾ 305 മില്ലിമീറ്റർ (1.001 അടി) നീളവും 690 മില്ലിമീറ്റർ (2.26 അടി) ചിറകുകളുടെ അഗ്രങ്ങൾ തമ്മിലുള്ള അകലവും ഉണ്ടായിരുന്നു.[5]
ഇതു രണ്ടും ഒരേ ജീവി തന്നെയാണോ എന്നു സംശയമുണ്ട്.