മെഗ് ഒറ്റാൻവ | |
---|---|
ജനനം | മെഗ് ഒറ്റാൻവ February 14 |
കലാലയം |
|
തൊഴിൽ(കൾ) | |
സജീവ കാലം | 2011 - present |
അറിയപ്പെടുന്നത് |
നൈജീരിയൻ നടിയും മുൻ ബാങ്കറുമാണ് മെഗ് ഒറ്റാൻവ (ജനനം ഫെബ്രുവരി 14). അവർ ഭാഷകളെ സ്നേഹിക്കുന്നവളാണെന്ന് അവകാശപ്പെടുകയും അഞ്ച് ഭാഷകൾ നന്നായി സംസാരിക്കുകയും ചെയ്യുന്നു. 2011-ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഐൽ ടേക്ക് മൈ ചാൻസസ് കൂടാതെ ഒക്ടോബർ 1 (2018), ഓജുജു (2014), ക്പിയൻസ്: ദി ഫെസ്റ്റ് ഓഫ് സോൾസ് (2014) തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1] 2006 നവംബറിലെ സെൻ മാസികയുടെ പുറംചട്ടയിലെ ചിത്രം ആയിരുന്നു അവർ.[2]
നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ ഐഡോമ സംസാരിക്കുന്ന പ്രദേശത്തുള്ളതാണ് ഒറ്റാൻവ. [2] ഭാഗികമായി ലാഗോസിൽ വളർന്നു. ഒരു പോളിഗ്ലോട്ട് കുടുംബത്തിൽ നിന്നുള്ള അവർ ഇംഗ്ലീഷ്, യൊറുബ, ഫ്രഞ്ച്, ഹൗസ, മാതൃഭാഷയായ ഐഡോമ, കുറച്ച് സ്പാനിഷ് എന്നിവ ഉൾപ്പെടെ അഞ്ച് ഭാഷകൾ സംസാരിക്കുന്നു. സരിയയിലെ അഹ്മദു ബെല്ലോ സർവകലാശാലയിൽ നിന്ന് ബിരുദധാരിയായ അവർ [1] അവിടെ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. തുടർന്ന് ടുണീഷ്യയിലെ ടുണീസ് ടൈം യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം, ഫ്രാൻസിലെ ലിയോണിലെ ജീൻ മൗലിൻ സർവകലാശാലയിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടി.[3]
ടുണീഷ്യയിലെ ടുണീസിൽ ആഫ്രിക്കൻ ഡെവലപ്മെൻറ് ബാങ്കിൽ ദീർഘകാലം ജോലി ചെയ്തിരുന്ന ഒറ്റാൻവ രാജിവച്ച് അഭിനയരംഗത്ത് തുടക്കം കുറിച്ചു. 2011-ൽ നോളിവുഡിൽ എമെം ഇസോങ്ങിന്റെ ഡാൻസ് നാടക സിനിമ ഐ വിൽ റ്റേക്ക് മൈ ചാൻസ് ൽ അരങ്ങേറ്റം കുറിച്ചു. [1]2014-ൽ, കുൻലെ അഫോളയന്റെ സിനിമയായ ഒക്ടോബർ 1 ൽ അഭിനയിച്ചു. ബോഡുൻറിൻ സസോറിന്റെ നാടക പരമ്പര ബിഫോർ 30 ൽ "ഐഷ" ആയും ചാൾസ് നോവിയയുടെ സിനിമയായ അറ്റ്ലാന്റയിലും അഭിനയിച്ചു.[3]
2016 ആഫ്രിക്ക മാജിക്കിന്റെ അരങ്ങേറ്റ ടെലിനോവലയായ നോളിവുഡിന്റെ ഹുഷ് എന്ന ചിത്രത്തിലാണ് അവർ അഭിനയിച്ചത്. റിച്ചാർഡ് മോഫ് ഡാമിജോ, തെൽമ ഒകോഡുവ, റൊട്ടിമി അഡെലെഗൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.[4][5][6]
ഒരു നാടക വിഭാഗത്തിലെ മികച്ച നടിക്കുള്ള 2017 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡിലും എംഎൻടി ഒറിജിനൽ സീരീസിനുള്ള എഎംവിസിഎ അംഗീകാര അവാർഡിലും അവർ തിരഞ്ഞെടുക്കപ്പെട്ടു.[7][8][9]2018-ലെ റെഡ് കാർപെറ്റ് പരിപാടിയിലും പങ്കെടുത്തു.[10][11]2018-ലെ ടോസിൻ ഇഗോ ചിത്രമായ ദി ഈവ് എന്ന സിനിമയിൽ "യെവാണ്ടെ" ആയി അഭിനയിച്ചു. ബെവർലി നയാ, ഹൗവ അല്ലാഹുര, ജോൺ ഓകഫോർ തുടങ്ങിയവരോടൊപ്പം ഇതിൽ അഭിനയിച്ചു.[12][13]
2020-ൽ ഡാമിലോള ഒറിമോഗുഞ്ചെ സംവിധാനം ചെയ്ത ഫോർ മരിയ എബൻ പാടകി എന്ന സിനിമയിൽ "ഡെറിൻ" ആയി അഭിനയിച്ചു.[14]
2020 ഡിസംബർ 1 ന് പുറത്തിറങ്ങാനിരിക്കുന്ന ദിമെജി അജിബോളയുടെ സയൻസ് ഫിക്ഷൻ ത്രില്ലറായ രത്‌നിക് എന്ന സിനിമയിൽ ഒസാസ് ഇഗോദാരോ, കരിബി ഫുബാര, പോൾ ഉട്ടോമി എന്നിവരോടൊപ്പം "ഏഞ്ചല" ആയി അവർ അഭിനയിച്ചു. [15][16]
Year | Film | Role | Notes | Ref. |
---|---|---|---|---|
2020 | രത്‌നിക് | Actress (ഏഞ്ചല) | Sci-fi thriller | [16] |
ഫോർ മരിയ എബുൻ പതകി | Actress (ഡെറിൻ) | ഡ്രാമ | [17] | |
2018 | പേഡേ | നടി (കിംബർലി) | Comedy | [18] |
The Eve | നടി (യെവാണ്ടെ) | റൊമാന്റിക് ഡ്രാമ | [12][19] | |
നോക്കൗട്ട് ബ്ലെസ്സിംഗ് | നടി | ആക്ഷൻ, കോമഡി, ത്രില്ലർ | [20] | |
2016 - 2017 | ഹുഷ് | നടി (കൊക്കോ ഒഗുൻബിയേഡ്) | ടെലിനോവേല ത്രില്ലർ; TV പരമ്പര | [21] |
2015 - present | ബിഫോർ 30 | നടി (ആയിഷ) | ഡ്രാമ സീരീസ് | [22] |
2015 | റോഡ് ടു യെസ്റ്റേർഡേ | നടി (ടോമിവ) | റൊമാൻസ്, നാടകം, ത്രില്ലർ | [23] |
ഡോൾ ഹൗസ് | നടി (യെമിസി) | ഡ്രാമ | [24] | |
2014 | ഒക്ടോബർ 1 | നടി (യെജിഡെ) | ത്രില്ലർ | [3][25] |
ക്പിയൻസ്: ദി ഫീസ്റ്റ് ഓഫ് സോൾസ് | നടി (ജെയ്ൻ) | ആക്ഷൻ, ഹൊറർ | [26] | |
ഒജുജു | നടി (അലറോ) | ഹൊറർ, ത്രില്ലർ | [27] | |
2011 | ഐ വിൽ ടേക്ക് മൈ ചാൻസ് | നടി | നൃത്ത നാടകം | [3] |
Year | Event | Prize | Recipient | Result |
---|---|---|---|---|
2017 | AMVCA | Best Actress in a Drama | Herself | Won |