മേരി ബാർ ക്ലേ | |
---|---|
![]() Mary Barr Clay, photo from Elizabeth Cady Stanton, et al, eds. "History of Woman Suffrage, Vol. III," 1886: 816 | |
ജനനം | |
മരണം | ഒക്ടോബർ 12, 1924 | (പ്രായം 84)
ദേശീയത | അമേരിക്കൻ |
തൊഴിൽ(s) | suffragist and farmer |
അറിയപ്പെടുന്നത് | അമേരിക്കൻ വനിതാ വോട്ടവകാശം പ്രസ്ഥാനത്തിന്റെ നേതാവ് |
ജീവിതപങ്കാളി | ജോൺ ഫ്രാൻസിസ് "ഫ്രാങ്ക്" ഹെറിക്ക് (വിവാഹം 1866; വിവാഹമോചനം 1872) |
മേരി ബാർ ക്ലേ (ജീവിതകാലം: ഒക്ടോബർ 13, 1839 - ഒക്ടോബർ 12, 1924)[1][2] അമേരിക്കൻ സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. മേരി ബി. ക്ലേ, മിസിസ് ജെ. ഫ്രാങ്ക് ഹെറിക്ക് എന്നീ പേരുകളിലും അവർ അറിയപ്പെട്ടിരുന്നു.
കാഷ്യസ് മാർസെല്ലസ് ക്ലേയുടെയും അദ്ദേഹത്തിൻറെ ഭാര്യ മേരി ജെയ്ൻ വാർഫീൽഡിന്റെയും മൂത്ത മകളായി 1839 ഒക്ടോബർ 13 ന് കെന്റക്കിയിലെ ലെക്സിംഗ്ടണിൽ മേരി ബാർ ക്ലേ ജനിച്ചു. ക്ലേ 1866 ഒക്ടോബർ 3-ന് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ നിന്നുള്ള ജോൺ ഫ്രാൻസിസ് "ഫ്രാങ്ക്" ഹെറിക്കിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കാഷ്യസ് ക്ലേ ഹെറിക്ക് (ജൂലൈ 17, 1867 - മാർച്ച് 1935); ഫ്രാൻസിസ് വാർഫീൽഡ് (ഫെബ്രുവരി 9, 1869 - മെയ് 16, 1919); ഒപ്പം, ഗ്രീൻ (ഓഗസ്റ്റ് 11, 1871 - 10 ജനുവരി 1962) എന്നീ മൂന്ന് ആൺമക്കളുണ്ടായിരുന്നു. 1872-ൽ അവർ വിവാഹമോചനം നേടി.[3] പിന്നീട് അവൾ ഹെറിക് എന്ന പേര് ഉപേക്ഷിക്കുകയും ക്ലേ എന്ന തന്റെ കുടുംബപ്പേര് തിരിച്ചെടുക്കുകയും തന്റെ രണ്ട് ഇളയ കുട്ടികളുടെ അവസാന പേരുകൾ ക്ലേ എന്നാക്കി മാറ്റുകയും ചെയ്തു.
1878-ൽ, ക്ലേയുടെ മാതാപിതാക്കളും വിവാഹമോചനം നേടിയതോടെ 45 വർഷത്തോളം ഫാമിലി എസ്റ്റേറ്റായിരുന്ന വൈറ്റ് ഹാൾ കൈകാര്യം ചെയ്തതിന് ശേഷം അവളുടെ മാതാവ് മേരി ജെയ്ൻ വാർഫീൽഡ് ക്ലേ ഭവനരഹിതയായി. ഈ അസമത്വം ക്ലേയെ സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിക്കുകയും താമസിയാതെ അവൾ തന്റെ മൂന്ന് ഇളയ സഹോദരിമാരെയും പ്രസ്ഥാനത്തിലേയ്ക്ക് കൂടെ കൊണ്ടുവരുകയും ചെയ്തു. ഇളയ സഹോദരിയായിരുന്ന ലോറ ക്ലേയും പ്രസ്ഥാനത്തിൽ സജീവമായിരുന്നു.[4]
1879 മെയ് മാസത്തിൽ, നാഷണൽ വുമൺ സഫ്‌റേജ് അസോസിയേഷന്റെ പത്താം വാർഷികത്തിൽ പങ്കെടുക്കാൻ മേരി ബി ക്ലേ മിസോറിയിലെ സെന്റ് ലൂയിസിലേക്ക് പോയി. അവൾ വൈകാതെ ആ സംഘടനയുടെ കെന്റക്കി പ്രതിനിധിയായി നിയമിതയാകുകയും, വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അവർ ഇതിനകം അമേരിക്കൻ വുമൺ സഫ്‌റേജ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. അവിടെ വെച്ച് അവൾ സൂസൻ ബി ആന്റണിയെ കാണുകയും കെന്റക്കിയിലെ റിച്ച്മണ്ടിൽ വോട്ടവകാശവാദിയായ ഈ നേതാവിന് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.[5] നാട്ടിൽ തിരിച്ചെത്തിയ അവർ 1879-ൽ ഫയെറ്റ് കൗണ്ടി ഇക്വൽ സഫ്‌റേജ് അസോസിയേഷൻ സംഘടിപ്പിച്ചു. അടുത്ത വർഷം അവർ മാഡിസൺ കൗണ്ടി ഇക്വൽ റൈറ്റ്‌സ് അസോസിയേഷൻ രൂപീകരിച്ചു. മിഷിഗണിലെ ആൻ അർബറിൽ താമസിക്കുമ്പോൾ, തന്റെ രണ്ട് ഇളയ ആൺമക്കളെ പഠിപ്പിക്കുന്നതിനായി, അവിടെ ഒരു വോട്ടവകാശ ക്ലബ് സംഘടിപ്പിച്ചു. അവൾ മിഷിഗൺ സ്റ്റേറ്റ് സഫ്‌റേജ് അസോസിയേഷനുവേണ്ടി ഫ്ലിന്റിൽ നടന്ന കൺവെൻഷന്റെ താത്‌ക്കാലിക പ്രസിഡണ്ട് ആയിരുന്നു.