മേരി മഗ്ദലിൻ ഇൻ എക്സ്റ്റസി

Mary Magdalene in Ecstasy
Year1623
Dimensions81 സെ.മീ (32 ഇഞ്ച്) × 105 സെ.മീ (41 ഇഞ്ച്)

ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർട്ടെമിസിയ ജെന്റിലേച്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മേരി മഗ്ദലിൻ ഇൻ എക്സ്റ്റസി. ഈ ചിത്രം ഒരു സ്വകാര്യ ശേഖരത്തിലാണ്. മഗ്ദലീനിലെ ജെന്റിലേച്ചിയുടെ നിരവധി പെയിന്റിംഗുകളിൽ ഒന്നാണിത്. എന്നാൽ ഈ പ്രത്യേക പെയിന്റിംഗിലെ ചിത്രീകരണം ഒരുപക്ഷേ 1612 ലെ ബലാത്സംഗ വിചാരണയിൽ വിജയിച്ചതിന് ശേഷം ഉള്ള സ്വന്തം ചായാചിത്രവുമായിരിക്കാം.[1]പാപ്പിയുടെ ലേഖനം വരെ പെയിന്റിംഗ് ഫലത്തിൽ മറന്നുപോയിരുന്നു. 2014-ൽ ഒരു മില്ല്യൺ ഡോളറിന് ഈ ചിത്രം വിറ്റു. ജെന്റിലേച്ചിയുടെ സൃഷ്ടികളുടെ റെക്കോർഡ് വിലയായിരുന്നു ഇത്. 2018-ൽ അവരുടെ സ്വന്തം ചായാചിത്രം ആയ സെൽഫ് പോട്രയിറ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ വിറ്റതോടെ ഈ റെക്കോർഡ് തകർന്നു.

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]

അവലംബം

[തിരുത്തുക]
  1. Artemisia Gentileschi: Milan, by Gianni Papi, The Burlington Magazine, Vol. 153, No. 1305 (December 2011), pp. 846-847
  2. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.
  • Sotheby's record for this painting, hammer price 865,500 EUR, on 26 June 2014 in Paris