യൂത്ത് റൺസ് വൈൽഡ് | |
---|---|
സംവിധാനം | മാർക്ക് റോബ്സൺ |
നിർമ്മാണം | വാൽ ല്യൂട്ടൺ |
രചന | ജോൺ ഫാന്റെ ഹെർബർട്ട് ക്ലൈൻ (story) ആർഡൽ വ്രെ (add'l dialogue) |
അഭിനേതാക്കൾ | ബോണിറ്റ ഗ്രാൻവില്ലെ കെന്റ് സ്മിത്ത് ജീൻ ബ്രൂക്ക്സ് ഗ്ലെൻ വെർനോൺ വനേസ്സ ബ്രൌൺ |
സംഗീതം | പോൾ സോട്ടെൽ |
ഛായാഗ്രഹണം | ജോൺ ജെ. മെസ്കാൾ |
ചിത്രസംയോജനം | ജോൺ ലോക്കർട്ട് |
വിതരണം | RKO റേഡിയോ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 67 മിനിട്ട് |
യൂത്ത് റൺസ് വൈൽഡ് മാർക്ക് റോബ്സൺ സംവിധാനം ചെയ്ത് ബോണിറ്റ ഗ്രാൻവില്ലെ, കെന്റ് സ്മിത്ത്, ജീൻ ബ്രൂക്ക്സ്, ഗ്ലെൻ വെർനൺ, വനേസ ബ്രൗൺ എന്നിവർ അഭിനയിച്ച് 1944 ൽ പുറത്തിറങ്ങിയ ഒരു ബി ചിത്രമാണ് (ലോ-ബജറ്റ് വാണിജ്യ ചിത്രം). അശ്രദ്ധരായ മാതാപിതാക്കളെയും ജുവനൈൽ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ളതാണ് സിനിമയുടെ ഇതിവൃത്തം. വാൽ ല്യൂട്ടൺ ആണ് ചിത്രം നിർമ്മിച്ചത്. ജോൺ ഫാന്റെ, ഹെർബർട്ട് ക്ലൈൻ, ആർഡൽ വ്രെ എന്നിവർ ചേർന്ന് രചന നിർവ്വഹിച്ചു. വാൽ ല്യൂട്ടൺ സിനിമ നിർമ്മിച്ചെങ്കിലും, പൂർത്തീകരിച്ച് പുറത്തിറങ്ങിയ സിനിമയുടെ പതിപ്പ് യഥാർത്ഥത്തിൽ ചിത്രീകരിച്ചതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നതിനാൽ ചിത്രത്തിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും ഈ അഭ്യർത്ഥന RKO നിരസിച്ചിരുന്നു.
ഹിറ്റ്‌ലേഴ്‌സ് ചിൽഡ്രൻ, ബിഹൈൻഡ് ദി റൈസിംഗ് സൺ (രണ്ടും 1943-ൽ) എന്നr സെൻസേഷണലിസ്റ്റിക് സിനിമകൾ ആയിടെ സംവിധാനം ചെയ്‌ത എഡ്വേർഡ് ഡിമിട്രിക്കിനെയായിരുന്നു യൂത്ത് റൺസ് വൈൽഡ് സംവിധാനം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നത്. - വിവിധ സമയങ്ങളിൽ ഈ ചിത്രത്തിന് "ദ ഡേഞ്ചറസ് ഏജ്", "ലുക് ടു യുവർ ചിൽഡ്രൺ", "ആർ ദീസ് ഔർ ചിൽഡ്രൺ?" എന്നിങ്ങനെ വിവിധ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ ടെൻഡർ കോമ്രേഡ് എന്ന ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം പോയി.[1] ശേഷം 1943 നവംബർ 3 മുതൽ ഡിസംബർ 21 വരെ വാൽ ല്യൂട്ടൻറെ യൂണിറ്റിലെ സ്ഥിരാംഗമായിരുന്ന സംവിധായകൻ മാർക്ക് റോബ്‌സണിന്റെ കീഴിൽ ചിത്രം നിർമ്മാണം ആരംഭിച്ചു. ചിത്രീകരണത്തിനായി, ഛായാഗ്രാഹകനായ ജോൺ ജെ. മെസ്കാൾ "സ്വിവൽ ലെൻസ്" എന്ന ഏതാണ്ട് അനന്തമായ ആഴത്തിലുള്ള ഫോക്കസ് അനുവദിക്കുന്ന ഒരു പുതിയ ലെൻസ് പരീക്ഷിച്ചു.[2]
യഥാർത്ഥത്തിൽ 1943 സെപ്തംബർ 21-ന് ലുക്ക് മാഗസിനിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ഉപന്യാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചത്.[3] എന്നിരുന്നാലും, പൂർത്തിയായ സിനിമ ലുക്ക് മാഗസിന് ഇഷ്ടപ്പെടാതിരിക്കുകയും, അതിനെ ഉപയോഗിച്ച് പഴകിയ ഒരു ഡോക്യുമെന്ററി എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മാഗസിനിൽ സിനിമയെ പ്രമോട്ടുചെയ്യാനോ സിനിമയുടെ ക്രെഡിറ്റിൽ അവരുടെ പേര് ഉപയോഗിക്കാൻ പോലുമോ അവർ വിസമ്മതിച്ചു.