യൂനുസ് ഖാൻ (ജനനം: 29 നവംബർ 1977, മർദാൻ, പാകിസ്താൻ) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, മുൻ നായകനുമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ഒരിന്നിങ്സിൽ 300ഓ അതിലധികമോ റൺസ് നേടുന്ന മൂന്നാമത്തെ പാകിസ്താൻ ക്രിക്കറ്ററാണ് അദ്ദേഹം.[1] 2009ലെ ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ നയിച്ചത് യൂനുസ് ഖാനാണ്. ആ ടൂർണമെന്റിൽ ടീമിനെ ജേതാക്കളാക്കിയതിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.