യോസ്ര എൽ ലോസി

യോസ്ര എൽ ലോസി
2008 ൽ യോസ്ര എൽ ലോസി
ജനനം
യോസ്ര മഹമൂദ് എൽ ലോസി
يسرا محمود اللوزي

(1985-08-08) ഓഗസ്റ്റ് 8, 1985  (39 വയസ്സ്)
തൊഴിൽബാലെരിന, നടി ടെലിവിഷൻ അവതാരക
സജീവ കാലം2004–present
ഉയരം172 സെ.മീ (5 അടി 7+12 ഇഞ്ച്)
ജീവിതപങ്കാളി(കൾ)
അഹമ്മദ് എൽ ഡാർബി
(m. 2009)
കുട്ടികൾ2
വെബ്സൈറ്റ്yosraellozy.com

ഈജിപ്ഷ്യൻ നടിയാണ് യോസ്ര എൽ ലോസി (അറബിക്: يسرا اللوزي, ഐപി‌എ: [ˈjosɾˤɑ lˈloːzi]). പ്രാദേശിക, അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ നിന്ന് നിരവധി അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. കോബോളത്ത് മസ്‌റൂക്ക (2008), ബെൽ-അൽവാൻ എൽ-തബീയ (2009), ഹെലിയോപോളിസ് (2010), മൈക്രോഫോൺ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് വിവിധ അവാർഡുകൾ അവർ നേടിയിട്ടുണ്ട്. അവർ നിരവധി സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും അറബിയിൽ വോയ്‌സ് ഡബ്ബിംഗ് നൽകിയിട്ടുണ്ട്.[1]

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

1985-ൽ ഈജിപ്ഷ്യൻ പിതാവിനും സിറിയൻ അമ്മയ്ക്കും യോസ്ര ജനിച്ചു. എ.യു.സിയിൽ പൊളിറ്റിക്കൽ സയൻസിലും തിയറ്റർ, മോഡേൺ ഹിസ്റ്ററി എന്നിവയിലും അവർ വിദ്യാഭ്യാസം നേടി. “എ സില്ലി ഗൂസ്”, “ദി സുൽത്താൻസ് ഡിലെമ”, “സുലൈമാൻ എൽ എൽ ഹലാബി”, “റീഡർ” തുടങ്ങി നിരവധി എ‌യു‌സി തിയറ്റർ പ്രൊഡക്ഷനുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ൽ തന്റെ ഏക മകളായ ദലീലയ്ക്ക് അവർ ജന്മം നൽകി.[3]തന്റെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം യോസ്ര പല വേഷങ്ങളും നിരസിച്ചു. അവർക്ക് എക്സ് ഫാക്ടർ പ്രോഗ്രാമിന് മാത്രമേ സമ്മതമുള്ളൂ. കാരണം അവർക്ക് ഡെലീലയെ ബസ്സിൽ (കാരവൻ) കൂടെ കൊണ്ടുപോകാൻ കഴിയും. അതിനാൽ അവർക്ക് മുലയൂട്ടാനും കഴിയും. 2020-ൽ അവർക്ക് രണ്ടാമത്തെ മകളായ നാദിയ ജനിച്ചു.[4]

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

[തിരുത്തുക]

നാസറിസ്റ്റ് എന്നാണ് യോസ്ര സ്വയം വിശേഷിപ്പിക്കുന്നത്. നിരവധി പ്രകടനങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്. ലെബനൻ ആഭ്യന്തര യുദ്ധം കാരണം ഈജിപ്തിൽ നിന്ന് ഇസ്രായേൽ അംബാസഡറെ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടത് അതിലൊന്നായിരുന്നു. [5]അന്തരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ അട്ടിമറിച്ച ഈജിപ്ഷ്യൻ വിപ്ലവത്തിൽ 2011-ൽ അവർ പങ്കെടുത്തു. ഒരു തെരുവ് അഭിമുഖത്തിൽ ഇവിടെ ഒരു അഴിമതി സമ്പ്രദായമുണ്ടെന്നും നമ്മൾ ധനികരോ ദരിദ്രരോ ആകട്ടെ നാമെല്ലാവരും അതിനെതിരെ ആയിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.[6]

അവലംബം

[തിരുത്തുക]
  1. "Yousra El Lozy - Actor - Filmography، photos، Video". elCinema.com (in ഇംഗ്ലീഷ്). Retrieved 2017-12-06.
  2. "Yosra El Lozy – Old School Glamour and School Girl Charms". What Women Want (in അമേരിക്കൻ ഇംഗ്ലീഷ്). 2012-12-02. Archived from the original on 2017-12-06. Retrieved 2017-12-06.
  3. "دنيا سمير غانم ويسرا اللوزي ولبنى عسل أمّهات 2014". أنا زهرة (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-06. Retrieved 2017-12-06.
  4. "بقيت أم البنات.. يسرا اللوزي تعلن استقبال مولودتها نادية". youm7.com (in Arabic). 14 May 2020.{{cite web}}: CS1 maint: unrecognized language (link)
  5. "Yusra al-Lawzi: I love acting, but fear fame". Farfesh.com.
  6. Ziad Aly (2011-02-08), Egyptian Revolution - Yousra ElLozy, retrieved 2017-12-06

പുറംകണ്ണികൾ

[തിരുത്തുക]