രവീശ് മൽഹോത്ര

Ravish Malhotra
Intercosmos Research Cosmonaut
ദേശീയതIndian
സ്ഥിതിRetired 4 നവംബർ 1994
ജനനം (1943-12-25) ഡിസംബർ 25, 1943  (80 വയസ്സ്)
Lahore, Punjab, India
മറ്റു തൊഴിൽ
Test Pilot
റാങ്ക്Air Commodore
തിരഞ്ഞെടുക്കപ്പെട്ടത്1982
ദൗത്യങ്ങൾNone

ഭാരതവായുസേനയിലെ മുൻ വൈമാനികനും ,ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മയോടൊപ്പം ബഹിരാകാശദൗത്യങ്ങൾക്കുള്ള പരിശീലനത്തിൽ പങ്കെടുത്തയാളുമാണ് രവീശ് മൽഹോത്ര.ഇപ്പോൾ പാകിസ്താനിലുൾപ്പെട്ട ലാഹോറിൽ ജനിച്ചു.(25 ഡിസംബർ 1943) 1982 ൽ രവീശ് സോവിയറ്റ് യൂണിയനിലെ ഇന്റർ കോസ്മോസ് ബഹിരാകാശയാത്രാ പദ്ധതിയായ സോയുസ്-ടി11ലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.[1][2]രാകേഷ് ശർമ്മയ്ക്കു പകരക്കാരൻ (Backup crew)എന്ന നിലയിലാണ് ഇതിൽ അദ്ദേഹം പങ്കെടുത്തത്.1984ൽ കീർത്തിചക്രം നൽകി ഭാരതം രവീശിനെ ആദരിച്ചിട്ടുണ്ട്.[3]പിൽക്കാലത്ത് വായുസേനയുടെ പരീക്ഷണ,പരിശോധനപറക്കൽ നടത്തുന്ന വൈമാനികനായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.എയർ കമ്മഡോർ ആയി സേവനത്തിൽ നിന്നു വിരമിച്ചു.സോവിയറ്റ് യൂണിയന്റെ ബഹുമതിയായ സോവിയറ്റ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് എമങ് പീപ്പിൾസ് രവീശിനു നൽകപ്പെടുകയുണ്ടായി.[4]

അവലംബം

[തിരുത്തുക]
  1. http://www.spacefacts.de/bios/international/english/malhotra_ravish.htm
  2. "വിദ്യ.മാതൃഭൂമി ദിനപത്രം.2108 ഏപ്രിൽ 3. പു.10".
  3. http://www.bharat-rakshak.com/IAF/Awards/Peace/306-KC.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://news.google.com/newspapers?nid=1310&dat=19840412&id=EOZVAAAAIBAJ&sjid=h-EDAAAAIBAJ&pg=5663,2688543

പുറം കണ്ണികൾ

[തിരുത്തുക]