രാജഗോപാലൻ വാസുദേവൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | മദ്രാസ് സർവ്വകലാശാല |
അറിയപ്പെടുന്നത് | മാലിന്യസംസ്ക്കരണം പ്ലാസ്റ്റിക് റോഡ് |
അവാർഡുകൾ | പത്മശ്രീ |
Scientific career | |
Fields | രസതന്ത്രം |
Institutions | ത്യാഗരാജർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് |
പ്രധാനമായും മാലിന്യ സംസ്കരണത്തിൽ പ്രവർത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞനാണ് രാജഗോപാലൻ വാസുദേവൻ. ത്യാഗരാജർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രൊഫസറാണ്. മികച്ചതും കൂടുതൽ മോടിയുള്ളതും ചെലവ് കുറഞ്ഞതുമായ റോഡുകൾ നിർമ്മിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കാൻ അദ്ദേഹം ഒരു നൂതന രീതി വികസിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ബിറ്റുമെനുമായി കലർത്തി റോഡ് നിർമ്മാണത്തിൽ പോളിമറൈസ്ഡ് മിശ്രിതം ഉപയോഗിക്കുക തുടങ്ങിയ ആശയങ്ങൾ അദ്ദേഹം സംഭാവന ചെയ്തു. മെച്ചപ്പെട്ട റോഡുകൾ നിർമ്മിക്കാൻ ഈ രീതി സഹായിക്കും. മാത്രമല്ല, അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യും. കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് റോഡുകൾ കൂടുതൽ പ്രതിരോധം കാണിക്കുന്നു. [1] [2] [3] [4] അദ്ദേഹത്തിന്റെ റോഡ് നിർമ്മാണ രീതി ഇപ്പോൾ ഗ്രാമീണ ഇന്ത്യയിൽ റോഡുകൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. [5] 2018 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. [6]
1965 ലും 1967 ലും മദ്രാസ് സർവകലാശാലയിൽ നിന്ന് യഥാക്രമം സയൻസ് ബിരുദവും എംഎസ്‌സി ബിരുദവും നേടി. 1974 ൽ ഇതേ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി. പിന്നീട് 1975 ൽ ത്യാഗരാജർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ലക്ചററായി ചേർന്നു. 1998 ൽ പ്രൊഫസറായി. [7]
അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ പ്രധാനമായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടതാണ്. റോഡ്, കെട്ടിട നിർമ്മാണത്തിനായി മാലിന്യ പ്ലാസ്റ്റിക്കുകൾ പ്രത്യേകമായി ഉപയോഗിക്കുന്നു. [8] [9]