![]() | |
ആദർശസൂക്തം | भूतये प्रभवतु सान्केतिक्विद्या |
---|---|
തരം | Education and Research Institution |
സ്ഥാപിതം | 1991 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ.പത്മിനി എ.കെ |
ബിരുദവിദ്യാർത്ഥികൾ | 1500 |
100 | |
സ്ഥലം | കോട്ടയം, കേരളം, ഇന്ത്യ 9°33′54″N 76°37′50″E / 9.56500°N 76.63056°E |
ക്യാമ്പസ് | 87 acres (35 ha) |
Acronym | RIT |
അഫിലിയേഷനുകൾ | മഹാത്മഗാന്ധി സർവ്വകലാശാല, AICTE |
കായികം | Basketball, Track and Field, Table Tennis, Badminton, Football, Cricket |
വെബ്സൈറ്റ് | rit.ac.in |
കേരളത്തിലെ കോട്ടയം ജില്ലയിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് കോളേജാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 1991 ലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ആർ.ഐ.ടി.(R.I.T.) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു.ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം[1].കോട്ടയം നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ പാമ്പാടിയിലാണ് കോളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. KTU വിൻ്റെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്.B.TECH,B ARCH,M TECH, MCA എന്നീ പഠന ശാഖകൾ ഇവിടെ പ്രവർത്തിക്കുന്നു.
1991ലാണ് ആർ.ഐ.ടി സ്ഥാപിതമായത്.കോളേജ് ക്യാമ്പസ് തുടക്കത്തിൽ വെള്ളൂർ പീ ടി എം ഹൈസ്കൂളിൽ ആണ് പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ പാമ്പാടിക്കടുത്ത് നെടുംകുഴിയിൽ 87 ഏക്കർ വരുന്ന വിശാലമായ കാമ്പസ്സിൽ പ്രവർത്തിച്ചു വരുന്നു.മനോഹരമായ കെട്ടിട സമുച്ചയങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങളും ആർ ഐ ടിയുടെ പ്രത്യേകതയാണ്.
കോളേജിലേക്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം
കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ ആർ.ഐ.ടി ക്യാമ്പസിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ശാസ്ത്ര പഠനഗവേണഷകേന്ദ്രമാണ് ശ്രീനിവാസ രാമാനുജം ഇൻസ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്. മലയാളി ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജി സുദർശനാണ് കേന്ദ്രത്തിന്റെ അക്കാദമിക് സമിതിയുടെ അധ്യക്ഷൻ.മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫ് സയൻസ് എന്നിവയുടെ മാതൃകയിലാണ് എസ്.ആർ.ഐ.ബി.എസ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്... ശാസ്ത്ര, സാങ്കേതിക അധ്യാപകരുടെ ഗവേഷണത്തിന് സമഗ്രത പകർന്ന് അവർക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ അവസരങ്ങൾ ലഭ്യമാക്കുക, കേരളത്തിലെ ഗവേഷണ വികസന കേന്ദ്രങ്ങളിലെ പ്രശസ്ത ശാസ്ത്രജ്ഞരുടെ മികവ് എൻജിനീയറിംഗ്, സയൻസ് കോളേജുകളിലെ ബിരുദാനന്തര അധ്യാപകർക്കും വിദ്യാർഥികൾക്കും നേടിക്കൊടുക്കുന്നതിനുള്ള സ്ഥിര സംവിധാനമൊരുക്കുക തുടങ്ങി വിവിധ പദ്ധതികളാണ് കേന്ദ്രത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്.[2][3][4]
ആർ.ഐ.ടി യുടെ കലോത്സവം.കോളേജ് യുണിയൻ ആണ് കേളി നടത്തുന്നത്.കോളേജിലെ വിദ്യാർഥികളെ മുഴുവൻ 5 ടീമുകളായി തിരിച്ച് അവർ തഉണ്ടാവുക.അവർക്കൊപ്പം 2 സഹനായകരും ഉണ്ടാകും.3 ദിവസമായി നടക്കുന്ന കേളിയിൽ സാധാരണ കലോൽസവങ്ങളിലെ പോലെ പരിപാടികളും പുതിയ തലമുറ ചുമലിലേറ്റിയ Best Manager,JAM,AdVenture,Mock Press മുതലായ പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു.Outburst,Grafittize The Wall മുതലായ പരിപാടികൾ കേളിയുടെ ആകർഷണ ഇനങ്ങൾ ആണ്.
ആർ.ഐ.ടി കോളേജ് യുണിയൻ എല്ലാ വർഷവും നടത്തുന്ന സ്പോർട്സ് മീറ്റ്. കോളേജിലെ വിദ്യാർഥികൾക്കായി വിവിധ തരം കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ഇതു കടാതെ സന്ദീപ് മെമ്മോറിയൽ ഫൂട്ബാൾ ടൂർണമെന്റും സൂപ്പർ സിക്സ് എന്ന പേരിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റും നടത്തുന്നു.75000 രൂപയ്ക്ക് മുകളിലാണു ഈ രണ്ടു ടൂർണമെന്റുകളുടെയും സമ്മാനത്തുക.വളരെയധികം പങ്കാളിത്തമുള്ള ഈ ടൂർണമെന്റുകൾ ആർ.ഐ.ടി യുടെ കോളേജ് മൈതാനത്താണു നടത്തുന്നത്.
ആർ.ഐ.ടിയുടെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ സാങ്കേതിക കലോത്സവം ആണ് മെക്ക്നോവാ. സാങ്കേതിക മികവ് തെളിയിക്കാനുള്ള മത്സരങ്ങളും എക്ഷിബിഷനുകളും അടങ്ങിയതാണ് കലോത്സവം[5].
ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ വിഭാഗം നടത്തുന്ന ടെക്ഫെസ്റ്റ്
സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തുന്ന ടെക്ഫെസ്റ്റ്
കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ ടെക്ഫെസ്റ്റ്
ഇലക്ട്രിക്കൽ വിദ്യാർഥികളുടെ ടെക്ഫെസ്റ്റ്.