റാവൻ അഡ്രിസ് ബർസാനി | |
---|---|
ജനനം | 1981 |
Notable work | സ്പെഷ്യൽ ഫസ്റ്റ് ബ്രിഗേഡ് സേനയുടെ കമാൻഡർ, കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റ് |
മാതാപിതാക്കൾ | Idris Barzani |
ബന്ധുക്കൾ | Nechirvan Idris Barzani (brother) Masrour Barzani (cousin brother) Dilovan Barzani Bariz Barzani Abbas Barzani Youssif Barzani |
കുടുംബം | Barzani family |
അന്തരിച്ച കുർദിഷ് നേതാവ് ഇദ്രിസ് ബർസാനിയുടെ മകനും കുർദിസ്ഥാൻ മേഖലയിലെ ഇപ്പോഴത്തെ പ്രസിഡന്റ് നെചിർവാൻ ബർസാനിയുടെ സഹോദരനുമാണ് റാവൻ അഡ്രിസ് ബർസാനി (ജനനം: ഫെബ്രുവരി 17, 1981).[1][2] കുർദിസ്ഥാൻ റീജിയണിലെ ആദ്യത്തെ പ്രത്യേക സേന ബ്രിഗേഡിന്റെ കമാൻഡറാണ് അദ്ദേഹം.[3][4] ഇറാഖി കുർദിസ്ഥാൻ പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ സഹോദരനും കുർദിഷ് പ്രത്യേക സേനയുടെ ആദ്യ ബറ്റാലിയന്റെ കമാൻഡറുമാണ്.[5]
2014-ൽ ഐസിസ് ത്രീവ്രവാദ സംഘടനയുടെ വളർച്ചാ ഘട്ടത്തിൽ അതിനെ നേരിടുന്നതിലും പരാജയപ്പെടുത്തുന്നതിലും രാവൺ ബർസാനി ഒരു പ്രധാന പങ്ക് വഹിച്ചു. മൊസൂൾ ഡാം മുതൽ സിൻജാർ വരെ 100 കിലോമീറ്ററിലധികം നീളമുള്ള ഒരു സൈനികനിരയെ ഇതിനായി വിന്യസിച്ചു.[6][7] ആവശ്യക്കാരെ സഹായിക്കുന്നതിനും തുണയ്ക്കുന്നതിനും അദ്ദേഹം പ്രശസ്തനാണ്. കൂടാതെ യുവാക്കളെ പിന്തുണച്ച് അദ്ദേഹം നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു.[8]