മാർ ഹോർമിസ്ദ് | |
---|---|
റബ്ബാൻ, റമ്പാൻ | |
ജനനം | ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ബേഥ് ലാപത്ത്, സാസ്സാനിദ് സാമ്രാജ്യം |
മരണം | ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റമ്പാൻ ഹോർമിസ്ദ് ആശ്രമം, അൽഖോഷ്, ആധുനിക ഇറാഖ് |
വണങ്ങുന്നത് | കിഴക്കിന്റെ സഭ, കൽദായ കത്തോലിക്കാ സഭ, സിറോ-മലബാർ സഭ[1] |
ഓർമ്മത്തിരുന്നാൾ | ഈസ്റ്റർ കഴിഞ്ഞ് രണ്ടാം ഞായറാഴ്ച |
ഏഴാം നൂറ്റാണ്ടിൽ സസ്സാനിദ് സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു റമ്പാൻ മാർ ഹോർമിസ്ദ്. ഹോർമിസ് റമ്പാൻ അല്ലെങ്കിൽ റബ്ബാൻ ഹോർമിസ്ദ് (സുറിയാനി: ܕܪܒܢ ܗܘܪܡܙܕ) എന്നും ഉർമ്മീസ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബേഥ് ലാപതിലെ പഠനകേന്ദ്രത്തിൽ ആത്മീയപരിശീലനം നേടിയ അദ്ദേഹമാണ് കിഴക്കിന്റെ സഭയുടെ ആസ്ഥാനമായി മുമ്പ് പ്രവർത്തിച്ചിരുന്ന അൽഖോഷിലെ റമ്പാൻ ഹോർമിസ്ദ് ആശ്രമം സ്ഥാപിച്ചത്. ഇന്ത്യയിലെ അവിഭക്ത പൗരസ്ത്യ സുറിയാനി സഭയുടെ അവസാന മെത്രാപ്പോലീത്ത മാർ അബ്രഹാം അങ്കമാലിയിൽ പണികഴിപ്പിച്ച ഭദ്രാസനപ്പള്ളി മാർ ഹോർമിസ്ദിന്റെ നാമധേയത്തിലാണ്.[2]