റാവോർകെസ്റ്റസ് | |
---|---|
Raorchestes signatus | |
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Subfamily: | Rhacophorinae |
Genus: | Raorchestes Biju, Shouche, Dubois, Dutta, and Bossuyt, 2010[1] |
Type species | |
Ixalus glandulosus Jerdon, 1854
| |
Diversity | |
50 species (see text) |
റാക്കോഫോറിനേ ഉപകുടുംബത്തിൽ ഉള്ള തവളകളുടെ ഒരു ജനുസ് ആണ് റാവോർകെസ്റ്റെസ് (Raorchestes). തെക്കും തെക്കുകിഴക്കേഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. തെക്കേ ഇന്ത്യ, നേപ്പാൾ, മ്യാൻമർ, തായ്‌ലാന്റ്, ലാവോസ് മുതൽ ചൈൻ, വിയറ്റ്‌നാം, പടിഞ്ഞാറൻ മലേഷ്യ എന്നിവിടങ്ങൾ ആണ് ഇവയുടെ ആവാസസ്ഥാനം. പശ്ചിമഘട്ടത്തിൽ ആണ് ഇവയുടെ ഏറ്റവും വൈവിധ്യം ഉള്ളത്. 2010 -ൽ പുതിയ ജനുസായി വിവരിക്കുന്നതുവരെ ഇവ (ഇപ്പോൾ ഇല്ലാത്ത) ഇക്സാലസ്, ഫിലോട്ടസ്, സ്യൂഡോഫിലാട്ടസ് എന്നീ ജനുസുകളിൽ ആയിരുന്നു.[2] ഇന്ത്യൻ തവളപഠനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് സി. ആർ. റാവുവിന്റെ പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്.
പ്രധാനമായി രാത്രിഞ്ചരന്മാരായ ഇവ തീരെ കുഞ്ഞന്മാരാണ്. പൂർണ്ണവളർച്ചയെത്തിയവർക്ക് 15–45 മി.മീ (0.049–0.148 അടി) നീളമേ കാണൂ. ഈ ജനുസിലെ എല്ലാവർക്കും ഒരു വാൽമാക്രി സ്റ്റേജ് ഇല്ലാത്തവരാണ്. ഇതിന്റെ സഹോദരജനുസാണ് സ്യൂഡോഫിലോട്ടസ്.
ഐ യു സി എൻ ഇവയിൽ 38 സ്പീഷിസ് പട്ടികപ്പെടുത്തിയിട്ടുണ്ട്. പലതും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയിൽ വംശനാശം സംഭവിച്ചു എന്നുകരുതിയ നീലക്കണ്ണി ഇലത്തവളയെ[3] 2004 -ൽ വീട്ണു കണ്ടുപിടിക്കുകയുണ്ടായി.[4][5] നഷ്ടപ്പെട്ട തവളകളുടെ പട്ടികയിലുള്ള (ദശകങ്ങളോളം കാണാത്തവ) 10 സ്പീഷിസുകൾ റാവോർകെസ്റ്റസ് ജനുസിൽ ഉണ്ട്.[6]
അടുത്തകാലത്ത് ഇന്ത്യയിൽ നിന്നും ഈ ജനുസിലെ ധാരാളം സ്പീഷിസുകൾ കണ്ടെത്തിയിട്ടുണ്ട്.[7][8] 2016 ആദ്യത്തെ കണക്കുപ്രകാരം ഈ ജനുസിൽ 60 സ്പീഷിസുകൾ ഉണ്ട്.