റുണ ബാനർജി | |
---|---|
ജനനം | 1950 (വയസ്സ് 73–74) Model House, ലക്നോ, ഉത്തർ പ്രദേശ്, ഇന്ത്യ |
തൊഴിൽ | സാമൂഹ്യ പ്രവർത്തക |
അറിയപ്പെടുന്നത് | ചികൻകാരി ചിത്രതുന്നൽ |
പുരസ്കാരങ്ങൾ | പത്മശ്രീ |
2006 ൽ പത്മശ്രീ പുരസ്കാരം നേടിയ ഭാരതീയയായ സാമൂഹ്യ പ്രവർത്തകയാണ് റുണ ബാനർജി.[1]ഉത്തർപ്രദേശിലെ സെൽപ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹ സ്ഥാപകയും ജനറൽ സെക്രട്ടറിയുമാണ്.
1950 ൽ ലക്നോവിൽ ജനിച്ചു.[2] പരമ്പരാഗത ചികൻകാരി ചിത്രതുന്നലിലേർപ്പെട്ടിരുന്ന ലക്നോവിലെ സാധു വനിതകളുടെ ജീവിതോന്നമനത്തിനായി നിരവധി പദ്ധതികളാവിഷ്കരിച്ചു. അവരുടെ കുട്ടികൾക്കായി സേവ മോണ്ടിസോറി സ്കൂൾ ആരംഭിച്ചു.[3] സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.[4]