പലസ്തീനിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് റെയ്‌മൊണ്ട ഥവീൽ എന്ന റെയ്‌മൊണ്ട ഥവീൽ ഹവ (English: Raymonda Tawil ) [1] പലസ്തീൻ അഥോറിറ്റി പ്രസിഡന്റായിരുന്ന യാസർ അറഫാത്തിന്റെ ഭാര്യ സുഹ അറഫാത്തിന്റെ മാതാവ് ആണ് റെയ്‌മൊണ്ട തവീൽ.
ബ്രിട്ടീഷ് ഭരണകാലത്ത് പലസ്തീന്റെ ഭാഗമായിരുന്നു അക്കൊ ( ) യിൽ 1940ൽ ജനിച്ചു. പലസ്തീനിലെ പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലാണ് ജനനം. കവയിത്രി, എഴുത്തുകാരി, പത്രപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. ഭർത്താവ് ദാവൂദ് ഥവീൽ, ഒക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ [2] ബാങ്ക് നടത്തുന്നയാളായിരുന്നു[3]. മകൾ സുഹ അറഫാത്ത്, പ്രമുഖ പലസ്തീൻ നേതാവായ യാസർ അറഫാത്തിന്റെ ഭാര്യയായിരുന്നു.[4] 1978ൽ ജറുസലേമിൽ പലസ്തീനിയൻ വാർത്ത ഏജൻസി സ്ഥാപിച്ചു. അൽ ഔദ എന്ന പേരിൽ ഒരു മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. പത്രപ്രവർത്തക എന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതോടെ, ഇസ്രയേൽ സൈന്യം വീട്ടുതടങ്കലിലടച്ചു.[5] 2004 മുതൽ 2007 വരെ മകൾ സുഹ അറഫാത്തുമൊന്നിച്ച് തുനീഷ്യയിൽ താമസമാക്കി. 2007 ഓഗസ്റ്റിൽ തുനീഷ്യൽ പ്രസിഡന്റായിരുന്ന ബിൻ അലി ഇവരെ തുനീഷ്യയിൽ ഒഴിപ്പിച്ചു. ഇതേ തുടർന്ന് മാൾടയിൽ അഭയം തേടി. .[6][7]