Rosa 'KORzaun' | |
---|---|
Genus | Rosa |
Hybrid parentage | 'Feuerzauber' × Seedling |
Cultivar group | Hybrid Tea |
Cultivar | 'KORzaun' |
Marketing names | Royal William, Fragrant Charm, Duftzauber, La Magie du Parfum, Leonora Christine |
Breeder | Reimer Kordes, 1984 |
KORzaun' [1] എന്ന പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഹൈബ്രിഡ് ടീ റോസ് കൾട്ടിവർ ആണ് റോയൽ വില്യം റോസ്. ഇത് 'ഫ്യൂയർസോബർ' (Kordes 1973) എന്ന കൾട്ടിവറിൽ നിന്നും റീമർ കോർഡസ് വികസിപ്പിച്ചെടുത്തു. ഫ്രാഗ്രൻറ് ചാം, ഡഫ്റ്റ്സുബേർ, ലാ മാഗി ഡു പാറ്ഫം, ലിയോനറ ക്രിസ്റ്റിൻ എന്നിവ വിപണിയിലെ മറ്റ് പേരുകളിൽ ഉൾപ്പെടുന്നു.
ദി അൾട്ടിമേറ്റ് റോസ് ബുക്ക് പ്രകാരം, ഈ റോസ് 1983-ൽ പരിചയപ്പെടുത്തിയിരിക്കുന്നത് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ജനനം ആഘോഷിക്കുമ്പോഴും ബ്രിട്ടീഷ് കിരീടധാരണം നടക്കുമ്പോഴുമാണ്. കാതറിൻ മിഡിൽട്ടൺ, വില്യം രാജകുമാരൻ എന്നിവരുടെ വിവാഹ ആഘോഷത്തിനുവേണ്ടി വിൻഡ്സർ ഗ്രേറ്റ് പാർക്ക് സവീൽ ഗാർഡനിൽ റോയൽ വില്യം റോസ് കൃഷി ചെയ്തിരുന്നു. ശരാശരി 13 സെന്റിമീറ്റർ (5 ") [2]വ്യാസത്തിൽ വരെ വളരുന്ന റോസ കൾട്ടിവറിൽ ഉണ്ടാകുന്ന ഇരുണ്ട ചുവപ്പ് പൂക്കൾ ശക്തമായ സുഗന്ധമുള്ളവയാണ്.