ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാണ് ലളിത കുമാരമംഗലം . ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാർട്ടി വക്താവുമാണ് തമിഴ്‌നാട് സ്വദേശിനിയായ ലളിത കുമാരമംഗലം. 2014 സെപ്റ്റംബർ 17 നാണ് അവർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത് .[1]
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ 1971-1972 കാലത്ത് ഇരുമ്പ്-സ്റ്റീൽ ഖനി വകുപ്പ് മന്ത്രിയും ആയിരുന്ന മോഹൻ കുമാരമംഗലം ആണ് ഇവരുടെ പിതാവ്. ഇവരുടെ മുത്തച്ഛൻ പി.സുബ്ബരായൻ മദ്രാസ് പ്രസിഡൻസി യുടെ മുഖ്യമന്ത്രി ആയിരുന്നു. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ആയിരുന്ന അജോയ് മുഖർജിയുടെ മരുമകൾ ആയ കല്യാണി മുഖർജി ആയിരുന്നു ഇവരുടെ അമ്മ. മുൻ ബി.ജെ.പി നേതാവായിരുന്ന അന്തരിച്ച രംഗരാജൻ കുമാരമംഗലത്തിന്റെ [2] സഹോദരി കൂടിയാണ് ലളിത കുമാരമംഗലം .