ലീല നായിഡു | |
---|---|
ജനനം | 1940[1] |
മരണം | 28 July 2009 (aged 69) മുംബൈ |
തൊഴിൽ | നടൻ, മോഡൽ |
സജീവ കാലം | 1960–1992 |
ജീവിതപങ്കാളി(കൾ) |
|
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | ഫെമിന മിസ്സ് ഇന്ത്യ |
വളരെ കുറച്ച് ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയായായിരുന്നു ലീല നായിഡു (തെലുങ്ക്: 1940: 28 ജൂലൈ 2009). യഥാർത്ഥ ജീവിത നാനാവതി കേസിനെ അടിസ്ഥാനമാക്കി യേ രാസ്തെ ഹെയ്ൻ പ്യാർ കെ (1963), മർച്ചന്റ് ഐവറി പ്രൊഡക്ഷന്റെ ആദ്യ ചിത്രമായ ദി ഹൗസ്‌ഹോൾഡർ എന്നിവയും അഭിനയിച്ചതിൽ ഉൾപ്പെടുന്നു. 1954-ൽ ഫെമിന മിസ്സ് ഇന്ത്യയായിരുന്നു അവർ. വോഗിൽ മഹാറാണി ഗായത്രി ദേവിക്കൊപ്പം "ലോകത്തിലെ ഏറ്റവും സുന്ദരിയായ പത്ത് സ്ത്രീകളുടെ" പട്ടികയിൽ ഇടം നേടി. 1950 മുതൽ 1960 വരെ ലോകമെമ്പാടുമുള്ള പ്രമുഖ ഫാഷൻ മാഗസിനുകളിൽ അവരെ തുടർച്ചയായി പട്ടികപ്പെടുത്തിയിരുന്നു. അതിശയകരമായ ക്ലാസിക്കൽ സൗന്ദര്യവും സൂക്ഷ്മമായ അഭിനയശൈലിയുമാണ് അവരെ ഓർമ്മിക്കുന്നത്
ഇന്ത്യയിലെ ബോംബെയിലാണ് (ഇപ്പോൾ മുംബൈ) ലീല നായിഡു ജനിച്ചത്. പാരിഷിലെ ഡോക്ടറൽ തീസിസിനായി നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിട്ടുള്ളതുമായ അറിയപ്പെടുന്ന ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞനായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നുള്ള ഡോ. പട്ടിപതി രാമയ്യ നായിഡു പിതാവാണ്. യുനെസ്കോയിലെ തെക്കുകിഴക്കൻ ഏഷ്യയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. പിന്നീട്, ടാറ്റ ഗ്രൂപ്പിന്റെ ഉപദേശകനുമായി. സോർബോണിൽ നിന്ന് പിഎച്ച്ഡി നേടിയ പത്രപ്രവർത്തകയും ഇൻഡോളജിസ്റ്റുമായ അമ്മ ഡോ. മാർത്ത മാങ്കെ നായിഡു ദക്ഷിണ-ഫ്രാൻസിലെ പോണ്ട് ഡി അവിഗ്നനിൽ നിന്നുള്ള സ്വിസ്-ഫ്രഞ്ച് വംശജയായിരുന്നു.[2][3][4] എട്ട് ഗർഭധാരണങ്ങളിൽ അവശേഷിക്കുന്ന ഒരേയൊരു കുട്ടിയാണ് നായിഡു. മാർത്തേയ്ക്ക് ഏഴ് ഗർഭം അലസലുകൾ നടന്നിരുന്നു.
ജന്മഫലങ്ങളും മാതാപിതാക്കളുടെ ബന്ധങ്ങളും നായിഡു ആസ്വദിച്ചു. അവൾ യൂറോപ്പിൽ വളർന്നു. സ്വിറ്റ്സർലൻഡിലെ ജനീവയിലെ ഒരു എലൈറ്റ് സ്കൂളിൽ ചേർന്നു. കൗമാരപ്രായത്തിൽ ജീൻ റെനോയിറിൽ നിന്ന് അഭിനയ പാഠങ്ങൾ പഠിച്ചു.
പാരീസിലെ ഗ്രാൻഡ് ഹോട്ടൽ ഓപ്പറയിൽ വച്ച് ലീല സാൽവഡോർ ഡാലിയെ കണ്ടുമുട്ടി. അവിടെ ദാലി അവളുടെ ചിത്രം വരച്ചു.[5]കോൺഗ്രസിന്റെ മുതിർന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ സരോജിനി നായിഡു അവളുടെ അമ്മായിയായിരുന്നു.[6]
1954 ൽ ലീല നായിഡു ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു, അതേ വർഷം തന്നെ വോഗ് മാസികയുടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പത്ത് സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി.[2][7]
ഋഷികേശ് മുഖർജി സംവിധാനം ചെയ്ത അനുരാധ (1962) എന്ന ചിത്രത്തിലൂടെ ബൽരാജ് സാഹ്നിക്കൊപ്പം നായിഡു ചലച്ചിത്ര രംഗത്തെത്തി. കമലാദേവി ചതോപാധ്യായ എടുത്ത ചിത്രങ്ങളിലൊന്ന് കണ്ടതിന് ശേഷം മുഖർജി നായിഡുവിനെ അവതരിപ്പിച്ചു.[8]ബോക്സോഫീസിൽ ഈചിത്രം വിജയിച്ചില്ലെങ്കിലും മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഈ ചിത്രം നേടി. നായിഡു നിരൂപക പ്രശംസ നേടി. ആ ചിത്രത്തിലെ "ഹെയ് രെ വോ ദിൻ ക്യോം നാ ആയേ", "ജാനെ കൈസെ സപ്‌നോം മെം ഖോ ഗെയ്ൻ അൻഖിയാൻ", "കൈസെ ദിൻ ബീതെ കൈസി ബീതി രാതെയ്ൻ", എന്നീ ഗാനങ്ങൾക്ക് സിത്താർ പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകി.[9] അശോക് കുമാർ, ജോയ് മുഖർജി എന്നിവർക്കൊപ്പം നിതിൻ ബോസിന്റെ ഉമ്മീദ് (1962) ആയിരുന്നു നായിഡുവിന്റെ അടുത്ത ചിത്രം.
ആർ. കെ നയ്യാർ സംവിധാനം ചെയ്ത യേ രാസ്തേ ഹെയ്ൻ പ്യാർ കെ (1963) എന്ന സിനിമയിൽ വ്യഭിചാരിണിയായ ഭാര്യയായി അഭിനയിച്ചു. [10]മഹാരാഷ്ട്ര സംസ്ഥാനത്തിലെ കെ. എം. നാനാവതി കേസിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ സുനിൽ ദത്തും റഹ്മാനും സഹനടന്മാരായി അഭിനയിച്ചിരുന്നു. [2][8] സ്വഭാവികമായ വിഷയവും വിവാദപരമായ പ്രമേയവും ഉണ്ടായിരുന്നിട്ടും, സിനിമ പരാജയപ്പെട്ടു. എന്നിരുന്നാലും, അതിലെ ചില ഗാനങ്ങൾ, പ്രത്യേകിച്ച് "യെ ഖാമോഷിയാൻ, യെ തനഹായിയാൻ", വളരെ ജനപ്രിയമായി.[11]