ലുവാങ് പ്രബാംഗ് മലനിരകൾ | |
---|---|
ทิวเขาหลวงพระบาง | |
ഉയരം കൂടിയ പർവതം | |
Peak | Phu Soi Dao |
Elevation | 2,120 മീ (6,960 അടി) |
Coordinates | 18°35′16″N 98°29′13″E / 18.58778°N 98.48694°E |
വ്യാപ്തി | |
നീളം | 280 കി.മീ (170 മൈ) N/S |
Width | 85 കി.മീ (53 മൈ) E/W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Location of the Luang Prabang Range in Southeast Asia
| |
Country | Thailand and Laos |
ഭൂവിജ്ഞാനീയം | |
Age of rock | Triassic |
Type of rock | granite and sandstone |
ലുവാങ് പ്രബാംഗ് മലനിരകൾ വടക്കുപടിഞ്ഞാറൻ ലാവോസിലും വടക്കൻ തായ്ലൻഡിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു പർവതനിരയാണ്. ലുവാങ് പ്രബാംങ് നഗരത്തിൻറെ പേരിലാണ് ഇത് അറിയപ്പെടുന്നത്. സൈന്യാബുലി പ്രവിശ്യയിലും (ലാവോസ്), നാൻ, ഉത്തരാദിത് പ്രവിശ്യകളിലും (തായ്ലൻഡ്) ചെറിയ ഭാഗങ്ങൾ ഫിറ്റ്സാനുലോക്, ലോയി പ്രവിശ്യകളിലുമായി സ്ഥിതിചെയ്യുന്നു. നാൻ, പുവ, വാ തുടങ്ങിയ നദികൾ ഈ ശ്രേണിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.[1] നാൻ പ്രവിശ്യയിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ വെള്ളച്ചാട്ടമായ ഫു ഫാ വെള്ളച്ചാട്ടവും ഈ മലനിരകളിലാണ്. ഈ ശ്രേണി ലുവാങ് പ്രബാംഗ് പർവത മഴക്കാടുകളടങ്ങിയ പരിസ്ഥിതി മേഖലയുടെ ഭാഗമാണ്.[2] ഭൂമിശാസ്ത്രപരമായി അതിൻ്റെ ഘടന കൂടുതൽ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതും സമാന്തര നിരകളുമായ ഖുൻ ടാൻ പർവതനിരയുടെയും ഫി പാൻ നം പർവതങ്ങളുടേതുമായി സമാനമാണ്.[3]
തായ് പർവതനിരകളുടെ കിഴക്കേയറ്റത്തുള്ള പർവതനിരയാണ് ലുവാങ് പ്രബാങ് പർവതനിരകൾ. മെകോങ്ങിനും നാൻ നദിക്കും ഇടയിൽ വടക്ക്/തെക്ക് ദിശയിൽ ഈ ശ്രേണി ഏകദേശം വ്യാപിക്കുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മെകോംഗ് നദി കടന്നുപോകുന്ന ലുവാങ് പ്രബാങ്ങിനടുത്തുള്ള ലാവോസിലെ ഹോങ്സ ജില്ലയിൽനിന്നാണ് ഇതിൻ്റെ വടക്കേയറ്റം ആരംഭിക്കുന്നത്. തെക്കേയറ്റം തായ്ലൻഡിലെ ലോയി പ്രവിശ്യയുടെ പടിഞ്ഞാറൻ അറ്റത്ത് ഏകദേശം 260 കിലോമീറ്റർ അകലെയായി ഫെറ്റ്ചാബുൻ പർവതനിരകളുടം തുടക്കത്തിലാണ്. 2,120 മീറ്റർ ഉയരമുള്ള ഫു സോയി ദാവോ ആണ് ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന ഭാഗം. ലുവാങ് പ്രബാംങ് പർവതനിരയിലെ മറ്റ് ഉയർന്ന കൊടുമുടികൾ 2,079 മീറ്റർ ഉയരമുള്ളതും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കൊടുമുടികളിൽ ഒന്നുമായ ഫു ഖെ, 1,980 മീറ്റർ ഉയരമുള്ള ഡോയ് ഫു ഖ, 1,837 മീറ്റർ ഉയരമുള്ള ഡോയ് ഫു വേ, 1,745 മീറ്റർ ഉയരമുള്ള ഡോയ് ഫി പാൻ നാം എന്നിവയാണ്.[4] പ്രധാനപ്പെട്ട പല കൊടുമുടികളും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
1,000 മീറ്ററിൽ താഴെയുള്ള വരണ്ട ഇലപൊഴിയും വനങ്ങളും, സമൃദ്ധമായ തേക്ക് മരങ്ങളുമുള്ള, വൻതോതിലുള്ള വനനശീകരണത്തിന് കാരണമായ, ഏറ്റവും ഉയർന്ന ഉയരത്തിലുള്ള നിത്യഹരിത കുന്നിൻ വനമാണ് സസ്യങ്ങൾ. പ്രദേശത്തെ മിക്ക നിരകളിലേയും പോലെ കാർഷിക രീതികളും അനധികൃത മരംമുറിയും കാരണം യഥാർത്ഥ വനമേഖലയുടെ വലിയൊരു ഭാഗം അപ്രത്യക്ഷമായി.[5] ഈ പ്രദേശം തടി വ്യാപാരത്തിൽ സൈനിക ഇടപെടൽ നടത്തപ്പെടുന്ന പരമപ്രധാന സ്ഥാനമായ ആരോപിക്കപ്പെടുന്നു.[6]
ലുവാങ് പ്രബാംഗ് നിരയിൽ സൈന്യാബുലി പ്രവിശ്യയുടെ ഭാഗത്ത് വാഹന റോഡുകൾ പ്രായോഗികമായി ഇല്ല എന്നുപറയാം. ഇവിടെ പ്രവിശ്യാ തലസ്ഥാനമായ സൈന്യാബുലിയിൽ നിന്ന് തായ്ലൻഡിലെ ലോയി പ്രവിശ്യയ്ക്ക് എതിർവശത്തുള്ള തായ് അതിർത്തി വരെ നീളുന്ന ഒരു വടക്ക്-തെക്ക് റൂട്ട് മാത്രമേയുള്ളൂ.
1904-ൽ ഈ ശ്രേണിയിലെ ലാവോഷ്യൻ പ്രദേശം സിയാമിൽ നിന്ന് ഫ്രഞ്ച് ഇന്തോചൈന കോളനിയിലേക്ക് വിട്ടുകൊടുത്തു. 1941-ലെ ഫ്രാങ്കോ-തായ് യുദ്ധത്തെത്തുടർന്ന് ഇത് ലാൻ ചാങ് (ദശലക്ഷം ആനകൾ) പ്രവിശ്യ എന്ന പേരിൽ തായ്ലൻഡ് വീണ്ടും കൂട്ടിച്ചേർത്തെങ്കിലും 1946-ലെ വാഷിംഗ്ടൺ ഉടമ്പടിയെത്തുടർന്ന് 1946-ൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് പ്രദേശം മടങ്ങി.[7]
മെകോംഗ് നദി സൈന്യബുലിയെ മറ്റ് ലാവോഷ്യൻ പ്രവിശ്യകളിൽ നിന്ന് ഹ്മോംഗ് ഗ്രാമങ്ങളോടൊപ്പം ഒറ്റപ്പെടുത്തിയതിനാൽ, ക്വയറ്റ് യുദ്ധകാലത്തെ (ലാവോഷ്യൻ ആഭ്യന്തരയുദ്ധം) കെടുതികൾ ലാവോസിലെ മറ്റ് ഹ്മോംഗ് സമൂഹങ്ങളെ വളരെ മോശമായി ബാധിച്ചപ്പോൾ ലുവാങ് പ്രബാംങ് നിരയിലെ ഹ്മോംഗ് സമൂഹങ്ങളെ കാര്യമായി ബാധിച്ചില്ല. സൈന്യാബുലി പ്രവിശ്യയിലെ മിക്ക ഹ്മോംഗ് ഗ്രാമങ്ങളും യുദ്ധങ്ങളൊന്നും കണ്ടില്ല.[8] എന്നിരുന്നാലും, പിന്നീട് അവരെ രാജ്യദ്രോഹികളായി കണക്കാക്കിയ വിയറ്റ്നാം സൈനികരും പാതെറ്റ് ലാവോ സൈനികരും ഒരേപോലെ അവരെ പീഡിപ്പിച്ചതിനാൽ പലരും അതിർത്തി കടന്ന് പലായനം ചെയ്തു.[9] പർവ്വതനിരയുടെ തായ് ഭാഗത്ത് അഭയാർത്ഥി ക്യാമ്പുകളുണ്ട്.[10]
1987 ഡിസംബറിനും 1988 ഫെബ്രുവരിക്കും ഇടയിൽ തായ്, ലാവോഷ്യൻ സൈന്യങ്ങൾ അതിർത്തി കടന്നുള്ള പോരാട്ടത്തിൽ ഏർപ്പെട്ടപ്പോൾ ഈ ശ്രേണിയുടെ തെക്കൻ ഭാഗത്ത് ചില ഏറ്റുമുട്ടലുകൾ നടന്നു. 1907-ൽ ഫ്രഞ്ച് സർവേയർമാർ സയാമും ഫ്രഞ്ച് ഇന്തോചൈനയും തമ്മിലുള്ള അതിർത്തി അടയാളപ്പെടുത്താൻ തയ്യാറാക്കിയ ഭൂപടവുമായി ബന്ധപ്പെട്ട ഒരു തർക്കത്തിന് കാരണമായതോടെയാണ് തായ്-ലാവോഷ്യൻ ബോർഡർ വാർ എന്നറിയപ്പെടുന്ന ഈ ഹ്രസ്വ സംഘർഷം ഉടലെടുത്തത്. 1,810 കിലോമീറ്റർ അതിർത്തി വ്യക്തമാക്കുന്നതിനും തർക്കമുള്ള ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശം പരിഹരിക്കുന്നതിനുമായി 1996-ൽ തായ്-ലാവോ ജോയിൻ്റ് ബൗണ്ടറി കമ്മീഷൻ (JBC) സ്ഥാപിതമായി. അതിർത്തി നിർണയിക്കൽ ഇപ്പോഴും തുടരുന്നു.[11] നിരയുടെ വിദൂരമായ മേ ചാരിം പ്രദേശത്താണ് യതികളെ കണ്ടതായി പറയപ്പെടുന്നത്.[12]
നിലവിൽ ലുവാങ് പ്രബാംങ് പർവതനിരയുടെ തായ് ഭാഗത്തുള്ള ചില ഹ്മോംഗ് സമൂഹങ്ങൾ സംഘടിത ടൂറിസ്റ്റ് ഗ്രൂപ്പുകളുടെ ഭാഗമായി പതിവായി ഇവിടം സന്ദർശിക്കുന്നു. ജൂലൈ മാസത്തിനും ഡിസംബറിനുമിടയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുള്ള ഒരു ജനപ്രിയ നദിയാണ് വാ നദി.
ലുവാങ് പ്രബാംങ് പർവതനിരയുടെ തായ് ഭാഗത്ത് സംരക്ഷിത പ്രദേശങ്ങളുടെ വലിയ ഭാഗങ്ങളുണ്ട്. ലാവോ ഭാഗത്ത് ഒന്ന് മാത്രമേയുള്ളൂ.
നിരവധി കാട്ടാനകളുടെ ആവാസ കേന്ദ്രമായ ലാവോസിലെ ഒരു വലിയ സംരക്ഷിത പ്രദേശമായ നാം ഫൗയ് നാഷണൽ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏരിയ, തായ് അതിർത്തിയോട് ചേർന്നുള്ള വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.[13] വിഭാവനം ചെയ്തിരിക്കുന്ന ലോവർ നാം ഫൗൺ അണക്കെട്ട് പദ്ധതിയുടെ റിസർവോയർ, ഭാഗികമായി നാം ഫൗയ് എൻബിസിഎയ്ക്കുള്ളിലാണെങ്കിലും ഭാവിയിൽ സംരക്ഷിത പ്രദേശത്തിൻ്റെ വലിയൊരു മേഖല വെള്ളത്തിനടിയിലാകും.[14]
ഖുൻ നാൻ ദേശീയോദ്യാനം,[15] ദോയ് ഫുഖാ ദേശീയോദ്യാനം, സിനാൻ ദേശീയോദ്യാനം, മായെ ചാരിം ദേശീയോദ്യാനം,[16] നാ ഹേയോ ദേശീയോദ്യാനം,[17] ക്ലോങ് ട്രോൺ ദേശീയോദ്യാനം,[18] ഫു സുവാൻ സായ് ദേശീയോദ്യാനം, ഫു സോയി ദാവോ ദേശീയോദ്യാനം എന്നിവ ലുവാങ് പ്രബാംഗ് നിരയുടെ തായ് വശത്താണ്.[19] തായ് ഭാഗത്തുള്ള മറ്റൊരു സംരക്ഷിത പ്രദേശമാണ് ഫു മിയാങ്-ഫു തോങ് വന്യജീവി സങ്കേതം.[20]
Officials from both sides will start to conduct aerial photography for mapping this month before beginning the demarcation process and plan to complete the task by 2010.