ലൂസിയ | |
---|---|
സംവിധാനം | പവൻ കുമാർ |
നിർമ്മാണം | ഓഡിയൻസ് ഫിലിംസ് ഹോം ടാക്കീസ് |
രചന | പവൻ കുമാർ |
അഭിനേതാക്കൾ | സതീഷ് നീനാസം ശ്രുതി ഹരിഹരൻ |
സംഗീതം | പൂർണചന്ദ്ര തേജസ്വി സന്തോഷ് നാരായണൻ |
ഛായാഗ്രഹണം | സിദ്ധാർത്ഥ നുനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | കന്നഡ |
ബജറ്റ് | ₹7.5 മില്യൺ (US$88,000) |
ആകെ | ₹30 മില്യൺ (US$3,50,000) |
2013ൽ പുറത്തിറങ്ങിയ ഒരു കന്നഡ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ലൂസിയ. പവൻ കുമാർ സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്ന ലൂസിയയിൽ സതീഷ് നീനാസം, ശ്രുതി ഹരിഹരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] 2013 ജൂലൈ 20നു ലണ്ടൻ ഇന്ത്യൻ ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ ആദ്യപ്രദർശനം.[2][3] മേളയിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം സ്വന്തമാക്കിയത് ലൂസിയയായിരുന്നു..[4] പിന്നീട് സെപ്റ്റംബർ 6നു ചിത്രം പൊതുപ്രദർശനത്തിനെത്തി.[5] ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ലൂസിയ നിർമ്മിച്ചത്. ഇത്തരത്തിൽ നിർമ്മിച ആദ്യ കന്നഡ ചിത്രം കൂടിയാണ് ലൂസിയ.[6]
ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രം നിരൂപകരിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. എനക്കുൾ ഒരുവൻ എന്ന പേരിൽ ലൂസിയയുടെ തമിഴ് പതിപ്പ് 2015ൽ പുറത്തിറങ്ങും. സി.വി. കുമാർ നിർമ്മിക്കുന്ന എനക്കുൾ ഒരുവൻ പ്രസാദ് രാമർ സംവിധാനം ചെയ്യുന്നു. സിദ്ധാർത്ഥ്, ദീപ സന്നിധി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
{{cite news}}
: Check date values in: |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite news}}
: Italic or bold markup not allowed in: |publisher=
(help)
{{cite news}}
: Check date values in: |date=
(help); Italic or bold markup not allowed in: |publisher=
(help)