വത്തിക്ക റസ്സക് | |
---|---|
At Singapore Botanic Gardens | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽവേൽസ് |
Family: | Dipterocarpaceae |
Genus: | Vatica |
Species: | V. rassak
|
Binomial name | |
Vatica rassak | |
Synonyms[2] | |
|
ഡിപ്റ്റെറോകാർപേസി കുടുംബത്തിലെ ഒരു വൃക്ഷമാണ് വത്തിക്ക റസ്സക്. റസാക്ക് എന്ന പ്രത്യേക വിശേഷണം ഈ ഇനത്തിന്റെ മലായ് ഭാഷയിലെ പൊതുനാമമായ റെസാക്കിൽ നിന്നാണ് ലഭിച്ചത്.[3]
30 മീറ്റർ (100 അടി) വരെ ഉയരത്തിൽ വളരുന്ന വത്തിക്ക റസ്സക്കിന്റെ തായ്ത്തടി 70 സെ.മീ (28 ഇഞ്ച്) വരെ ചുറ്റളവിൽ വളരുന്നു. അതിന്റെ കോറിയേഷ്യസ് ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 32 സെ.മീ (13 ഇഞ്ച്) വരെ നീളമുള്ളതുമാണ്. ക്രീം പൂക്കളുള്ള പൂങ്കുലകൾ ഇവയിൽ കാണപ്പെടുന്നു.[3] ബോർണിയോയിൽ, പുതുതായി കണ്ടെത്തിയ, പേരിടാത്ത ഒരു പ്രത്യേക കാറ്റർപില്ലർ കൊക്കൂൺ നിർമ്മിക്കാൻ ഈ മരത്തിൽ നിന്നു ലഭിക്കുന്ന വിഷമുള്ള റെസിൻ ഉപയോഗിക്കുന്നു.[4]
റോസ് ഡമർ' എന്നറിയപ്പെടുന്ന ഒരു റെസിൻ ചെടിയിൽ നിന്ന് ലഭിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന കടുപ്പമുള്ള ഒരു റെസിൻ ആണ് ഡമർ. പരമ്പരാഗതമായി, ബോട്ടുകളും കൊട്ടകളും, പശ, മരുന്ന്, ടോർച്ചുകൾക്കുള്ള ഇന്ധനം, ചിലപ്പോൾ ഭക്ഷണസാധനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. സിന്തറ്റിക് മെറ്റീരിയലുകളുടെ ആവിർഭാവം കാരണം ഈ ഉപയോഗങ്ങളിൽ പലതും ഇന്നത്തെ കാലത്ത് പ്രാധാന്യം കുറഞ്ഞെങ്കിലും ഡമ്മാറിന് നിരവധി വാണിജ്യ ഉപയോഗങ്ങൾ ഉണ്ട്. വാണിജ്യപരമായി, ഇത് മഷി, ലാക്വർ, ഓയിൽ പെയിന്റ്, വാർണിഷ് മുതലായവയുടെ ഒരു നിർമ്മാണഘടകമാണ്. കൂടാതെ ഭക്ഷണങ്ങളിൽ ഗ്ലേസിംഗ് ഏജന്റായി ഉപയോഗിക്കുന്നു.
25 സെന്റീമീറ്റർ വ്യാസമുള്ള (ഏകദേശം 20 വർഷം പഴക്കമുള്ള) തണ്ടിൽ നിന്ന് റെസിൻ വിളവെടുപ്പ് ആരംഭിക്കുന്നു. ത്രികോണാകൃതിയിലുള്ള മുറിവുകൾ (പ്രായത്തിനനുസരിച്ച് വൃത്താകൃതിയിലാകുന്നു) തായ്ത്തടിക്ക് ചുറ്റും ലംബമായ വരികളിൽ ക്രമീകരിച്ചിരിക്കുന്നു. മുറിവുകൾക്ക് ആദ്യം നിരവധി സെന്റീമീറ്റർ വീതിയുണ്ടെങ്കിലും ഓരോ ടാപ്പിംഗിലും മുറിവുകൾ വലുതാകുകയും ഒടുവിൽ 15 - 20 സെന്റീമീറ്റർ ആഴത്തിലും വീതിയിലും ദ്വാരങ്ങളായി മാറുകയും ചെയ്യുന്നു. ഏകദേശം 30 മീറ്റർ ഉയരവും 60 - 80 സെന്റീമീറ്റർ വ്യാസവുമുള്ള ഒരു മരത്തിന്റെ ശരാശരി ദ്വാരങ്ങളുടെ എണ്ണം 4 - 5 ലംബ വരികളിൽ 9 - 11 ആണ്. ഉയർന്ന ദ്വാരങ്ങൾ ടാപ്പർ മരത്തിൽ കയറുന്നത് ഒരു റാട്ടൻ ബെൽറ്റിന്റെ പിന്തുണയ്ക്കും താഴത്തെ ദ്വാരങ്ങൾ കാൽനടയായി ഉപയോഗിക്കുന്നു.
പുറന്തള്ളപ്പെട്ട റെസിൻ ശേഖരിക്കുന്നതിന് മുമ്പ് മരത്തിൽ ഉണങ്ങാൻ അനുവദിക്കും. മരം ഗ്രാമത്തിൽ നിന്ന് എത്ര ദൂരെയാണ് എന്നതിനെ ആശ്രയിച്ച്, മുറിച്ച ഭാഗം പുതുക്കാൻ മരം സന്ദർശിക്കുന്നതിന്റെ ആവൃത്തി ആഴ്ചയിൽ ഒരിക്കൽ മുതൽ മാസത്തിൽ ഒരിക്കൽ വരെ വ്യത്യാസപ്പെടുന്നു. ടാപ്പിംഗ് 30 വർഷത്തേക്ക് തുടരാം[5]
തടി അൽപ്പം മോടിയുള്ളതും ഉറപ്പുളളതുമാണ്. വീടിന്റെ പോസ്റ്റുകൾക്കും മറ്റ് ചെറിയ നിർമ്മാണത്തിനും ഇത് പ്രാദേശികമായി ഉപയോഗിക്കുന്നു.
ഈ ഇനത്തിന്റെ മരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഈ ജനുസ്സിലെ അംഗങ്ങൾക്കുള്ള മരത്തിന്റെ പൊതുവായ വിവരണം താഴെ കൊടുക്കുന്നു;- ഹാർഡ്വുഡ് മഞ്ഞകലർന്നതാണ്. കാറ്റും മഴയുംഏൽക്കുമ്പോൾ ഇളം ചുവപ്പ്-തവിട്ട് നിറമാകും. ഇളം നിറമുള്ള സപ്‌വുഡിൽ നിന്ന് ഇത് പൊതുവെ വേർതിരിക്കപ്പെട്ടിട്ടില്ല. ടെക്സ്ചർ വളരെ മികച്ചതും തുല്യവുമാണ്. ഹാർട്ട്‌വുഡ്, ചിതലുകളെ പ്രതിരോധിയ്ക്കുന്നു. ഫിലിപ്പൈൻ സ്പീഷീസുകൾ നന്നായി ഉണങ്ങുമ്പോൾ ചെറിയ നശീകരണം സംഭവിയ്ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ബോർണിയോ, ജാവ, മലുകു ദ്വീപുകൾ, സുലവേസി, ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് വത്തിക്ക റസ്സാക്കിന്റെ ജന്മദേശം. 400 മീറ്റർ (1,300 അടി) വരെ ഉയരത്തിൽ, നദികൾക്കരികിലും താഴ്ന്ന പ്രദേശങ്ങളായ ഡിപ്റ്റെറോകാർപ്പ് വനങ്ങളിലുമാണ് ഇതിന്റെ ആവാസവ്യവസ്ഥ കാണപ്പെടുന്നത്.[1]