വള്ളിക്കണ്ടൽ

വള്ളിക്കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. apiculata
Binomial name
Rhizophora apiculata

ശ്രീലങ്കയിലും ബംഗ്ലാദേശിലും ബർമ്മയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പൊതുവെ കാണപ്പെടുന്ന ഒരിനം കണ്ടലാണ് വള്ളിക്കണ്ടൽ. ശാസ്ത്രീയനാമം : റൈസോഫെറാ എപ്പിക്കുലേറ്റ (Rhizophora apiculata). ഗോവ, കേരളം എന്നിവിടങ്ങളിലെ അഴിമുഖങ്ങളിലും, കടൽ കായലിനോട് ബന്ധപ്പെടുന്ന പ്രദേശങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. കുറ്റ്യാടിപ്പുഴയുടെ അഴിമുഖത്ത് ഇതിന്റെ ഏതാനും വൻമരങ്ങളുണ്ട്.

ചേറ്റുവയിലെ വള്ളിക്കണ്ടൽ

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെയാണ്‌ യഥാർത്ഥത്തിൽ കണ്ടൽ എന്നു വിളിക്കുന്നത്. പ്രാന്തൻ കണ്ടലിന്റെ അടുത്ത ബന്ധുവാണ്‌. തായ്‌വേരുകൾ ആൽമരത്തെപ്പഓലെ ശാഖകളെ താങ്ങി നിർത്തുന്നു. കൂർത്ത ഇലകൾക്ക് പച്ച നിറമാണ്‌. വള്ളിക്കണ്ടലിന്റെ ഇല രണ്ടറ്റവും കൂർത്തിരിക്കും. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ടാനിൻ, ചായങ്ങൾ, പശ എന്നിവ ഇവയുടെ തടിയിൽ നിന്ന് വേർതിരിച്ചെടുക്കാം. നിറപ്പകിട്ടാർന്ന നേരിയ അരികുകളായി അറുത്തെടുക്കാവുന്ന ഇവയുടെ തടി അലമാരകൾ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് യോജിച്ചതാണ്. ഇല ഒരു കാലിത്തീറ്റയാണ്. ഇടനിറഞ്ഞ് വളരുന്ന സസ്യമായതിനാൽ പല ജീവജാലങ്ങൾക്കും താവളമടിക്കാൻ വള്ളിക്കണ്ടൽ ചെടി വളരുന്ന ചെറുകാടുകൾ ഉപകരിക്കും. [1]

റഫറൻസുകൾ

[തിരുത്തുക]
  1. പരിസ്ഥിതിയും കണ്ടൽക്കാടുകളും - കെ.വി. വിജയരാഘവൻനായർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)