Vamanapuram | |
---|---|
village | |
Country | India |
State | Kerala |
District | Thiruvananthapuram |
Talukas | Nedumangad |
സർക്കാർ | |
• ഭരണസമിതി | Gram panchayat |
ജനസംഖ്യ (2001) | |
• ആകെ | 21,729 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 695606[1] |
Telephone code | 0472 |
Vehicle registration | KL- |
Nearest city | attingal,kilimanoor,venjaramodu |
Lok Sabha constituency | attingal |
Vidhan Sabha constituency | vamanapuram |
വെബ്സൈറ്റ് | http://www.lsgkerala.in/vamanapurampanchayat |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് വാമനപുരം. [2][3]
2001 ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം വാമനപുരത്തെ ആകെയുള്ള ജനസംഖ്യ 21729 ആണ്. അതിൽ 10231 പുരുഷന്മാരും 11498 സ്ത്രീകളും ആണ്. [2]
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം ആണ്. റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലും. കെ എസ് ആർ ടി സി യുടെ ബസ് ഡിപ്പോ വാമനപുരത്തുണ്ട്.[അവലംബം ആവശ്യമാണ്] സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയായ വാമനപുരം പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് ഇപ്പഴും തിരുവനന്തപുരത്തെ പല സർക്കാർ കാര്യാലയങ്ങളും.
വാമനപുരത്തെ അറിയപ്പെടുന്ന ഒരു മാർക്കറ്റാണിത്. സുഗന്ധവ്യഞ്ചനങ്ങൾക്കും, കാർഷിക ഉത്പന്നങ്ങൾക്കും പച്ചക്കറികൾക്കും ഈ മാർക്കറ്റ് അറിയപ്പെടുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
വാമനപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അയ്യപ്പ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായിരുന്നു. മാർച്ച് മാസത്തിന്റെ അവസാനത്തിലാണ് ഇവിടെ ഉത്സവം നടത്തുന്നത്.
വാമനപുരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനൻ ആണ്. അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്.
{{cite web}}
: |first=
missing |last=
(help)CS1 maint: multiple names: authors list (link)