നോട്ടീസ്: ലേഖന രക്ഷാസംഘത്തിലേക്ക് സഹായം ആവശ്യമുണ്ട്. എല്ലാവരുടേയും ശ്രദ്ധ സംരക്ഷിക്കേണ്ട ലേഖനങ്ങളിലേക്കും ഒറ്റവരി ലേഖനങ്ങളിലേക്കും ക്ഷണിക്കുന്നു! |
ഇവിടെ അംഗമാകാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈജ്ഞാനിക നിലവാരമുള്ള ഏതെങ്കിലും ലേഖനം ഇവിടെ നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്നു, പക്ഷേ അത് നീക്കം ചെയ്യപ്പെടേണ്ടതല്ല എന്ന് തോന്നുന്നുവെങ്കിൽ, അല്ലെങ്കിൽ അത് വളരെ ദയനീയമായി എഴുതപ്പെട്ടതോ, അക്ഷരത്തെറ്റുള്ളതോ, വൃത്തിയാക്കേണ്ടതോ, അവലംബങ്ങളുടെ അഭാവമുള്ളതോ ആണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ സേവനം ഇവിടെ ആവശ്യമുണ്ട്. വൈജ്ഞാനിക നിലവാരമില്ലാത്തതോ, വിക്കിപീഡിയ എന്തൊക്കെയല്ല നയത്തിനെതിരായ ലേഖനങ്ങൾ തീർച്ചയായും നീക്കം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, നന്നാക്കാനും, നന്നായി തിരുത്തിയെഴുതാൻ പറ്റിയതുമായ ലേഖനങ്ങൾ മികച്ചതാക്കുക തന്നെ വേണം.
ഒരു ലേഖനം അതിന്റെ നിലവാരം കൊണ്ടോ, അവലംബങ്ങൾ ഇല്ലാത്തതു കൊണ്ടോ അത് മോശമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടോ നീക്കം ചെയ്യപ്പെടരുത്. ചിലർക്ക് അത് വളരെ നന്നായി തിരുത്തിയെഴുതി മികച്ചതാക്കാൻ കഴിയും. അങ്ങനെ നല്ല ഒരു ഉള്ളടക്കമുള്ള ലേഖനത്തെ വിക്കിയിൽ നിങ്ങൾക്ക് ഇതിന്റെ ഭാഗമായി സംരക്ഷിക്കാൻ കഴിയും.
ഈ പദ്ധതിയുടെ അടിസ്ഥാനംതന്നെ ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താൾ ആണ്. എല്ലാവരുടെയും ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു. ഈ താൾ എന്തുകൊണ്ട് പ്രധാന്യമർഹിക്കുന്നുവെന്ന് നോക്കാം.
ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെടുന്ന ലേഖനങ്ങൾ ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ കാണാൻ സാധിക്കും. എന്നാൽ ലേഖനങ്ങൾ മായ്ക്കാനുള്ള ഒരുപാധി മാത്രമല്ല ഈ താൾ. മറിച്ച് ലേഖനങ്ങളെ മെച്ചപ്പെടുത്താനുള്ള ഒരിടം കൂടിയാണ്. വിക്കിപീഡിയയും അതിലെ ലേഖനങ്ങളും ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. ഒരു ലേഖനം വൃത്തിയാക്കിയെടുക്കാൻ ആളില്ല എന്ന കാരണത്താൽ ഒരു ശിക്ഷ എന്ന രീതിയിൽ ലേഖനം മായ്ക്കുന്ന പതിവുണ്ടാകരുത്. വിക്കിപീഡിയയിലെ ഒരു പ്രവൃത്തിയും സമയബന്ധിതമല്ല. അതിനാൽത്തന്നെ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു ലേഖനത്തിന് പ്രാധാന്യമുണ്ടായിരിക്കുകയും വിവിധ ഉറവിടങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വികസിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ആ ലേഖനം മെച്ചപ്പെടുത്തേണ്ടത്. വിക്കിപീഡിയ ലേഖന സംരക്ഷണ സംഘം അംഗങ്ങളുടെ സംഭാവന പ്രധാനമായും ഈ രംഗത്താണ് ഉണ്ടാകേണ്ടത്.
അല്ല.. ലേഖനസംരക്ഷണ സംഘം എല്ലാ ലേഖനങ്ങളും നിലനിർത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നല്ല. അല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ലേഖനത്തിൽ വോട്ട് ചെയ്യാൻ മാത്രമുള്ള ഒരു സംഘമല്ല. പക്ഷേ, നിലനിർത്തേണ്ട ലേഖനങ്ങൾ അവലംബങ്ങളുടെ അഭാവം കൊണ്ടോ, തിരുത്തിയെഴുതലുകൾ കൊണ്ടോ നീക്കം ചെയ്യപ്പെടരുത് എന്നതാണ് പ്രധാന ഉദ്ദേശ്യം.
{{രക്ഷിക്കുക}} ഫലകത്തിന്റെ പ്രധാന ഉദ്ദേശം താഴെപ്പറയുന്നു.
കൂടാതെ താഴെപ്പറയുന്ന പ്രശ്നങ്ങൾ ഉള്ള ലേഖനങ്ങളും സംരക്ഷണപ്രവർത്തനം അനുസരിച്ച് രക്ഷിക്കാവുന്നതാണ്.
ഈ ഫലകം ഏതെങ്കിലും ലേഖനത്തിൽ ചേർക്കണോ വേണ്ടയോ എന്ന് സംശയമുള്ളപ്പോൾ ഈ പദ്ധതിയുടെ സംവാദത്തിൽ അത് ഉന്നയിക്കാവുന്നതാണ്.
(നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്ന) ഏതെങ്കിലും ലേഖനം നിലനിർത്താവുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ, ഈ ഫലകം ലേഖനത്തിൽ ചേർക്കാവുന്നതാണ്.
താങ്കൾ തുടങ്ങിവെച്ച ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയോ അല്ലെങ്കിൽ നല്ലൊരു ലേഖനം സംരക്ഷിക്കപ്പെടണമെന്ന് തോന്നുന്നുവെങ്കിലോ ഈ പദ്ധതിയുടെ സംവാദം താളിൽ ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിച്ചുകൊണ്ട് ഒരു കുറിപ്പിടുക.
ചർച്ചയിൽ താങ്കൾ ഇത് സംരക്ഷിക്കാൻ നിർദ്ദേശിക്കുന്നു എന്ന് സൂചിപ്പിക്കാൻ {{subst:Afdrescue}} എന്ന ഫലകം ചേർക്കാവുന്നതാണ്. താഴെക്കാണുന്ന രീതിയിൽ അവിടെ ഒരു വാചകം ചേരുന്നതായിരിക്കും.
ഒരു ലേഖനം ആവശ്യമായ വിവരങ്ങൾ ചേർത്ത് തിരുത്തിയെഴുതിക്കഴിഞ്ഞാൽ {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} ഫലകം നീക്കാവുന്നതാണ്. എന്നാൽ ലേഖനത്തിന്റെ ഒഴിവാക്കൽ സംബന്ധിച്ച ചർച്ചയിൽ തീരുമാനം ആയതിനുശേഷം മാത്രമേ Rescue ഫലകം നീക്കം ചെയ്യാൻ പാടുള്ളൂ.
ലേഖനങ്ങളെ സംരക്ഷിക്കുന്നവർക്ക് പ്രോത്സാഹനം നൽകാൻ പ്രധാനമായും നാല് താരകങ്ങളാണ് ഉള്ളത്. ലേഖനസംരക്ഷണത്തിൽ മികച്ച സംഭാവനകൾ നൽകി ലേഖനത്തെ സംരക്ഷിച്ചതിന് താഴെപ്പറയുന്ന താരകങ്ങളിൽ ഏതെങ്കിലും നൽകാവുന്നതാണ്.
ചിത്രം | എന്താണ് ടൈപ്പ് ചെയ്യേണ്ടത് | വിവരണം |
---|---|---|
{{subst:The Rescue Barnstar|message ~~~~}} | ലേഖനസംരക്ഷണതാരകം - ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ സ്വന്തമായോ, സംരക്ഷണസംഘത്തോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നൽകുന്ന താരകം.
| |
{{subst:The Rescue Barnstar 2|message ~~~~}} | ലേഖനസംരക്ഷണതാരകം - 2 - മികച്ച ലേഖനങ്ങളെ തിരിച്ചറിഞ്ഞ് അവ രക്ഷിക്കാൻ മുൻകൈ എടുക്കുന്നവർക്കും, അതിൽ സഹായിക്കുകയും ചെയ്യുന്നവർക്കും ഈ താരകം നൽകാവുന്നതാണ്.
| |
{{subst:The Barnstar of Recovery|message ~~~~}} | രക്ഷപ്പെടുത്തൽ താരകം
രക്ഷപ്പെടുത്തൽ താരകം - ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്നയിടത്ത് ലേഖനങ്ങളുടെ ഒഴിവാക്കൽ ചർച്ചയിൽ ശക്തമായ നല്ല അഭിപ്രായങ്ങൾ പറയുകയും ലേഖനത്തെ ഒഴിവാക്കലിൽ നിന്ന് സംരക്ഷിക്കുവാൻ മികച്ച ശ്രമം നടത്തിയവർക്കും ഈ താരകം നൽകാവുന്നതാണ്. | |
{{subst:The Rescue Barnstar 3|message ~~~~}} | ഒറ്റവരി നിർമാർജ്ജന താരകം - ലേഖനരക്ഷാസംഘത്തിന്റേയോ, ഒറ്റവരി ലേഖന നിർമ്മാർജ്ജനത്തിന്റേയോ ഭാഗമായോ, അല്ലാതെയോ ഒറ്റവരിലേഖനങ്ങളെ രക്ഷിക്കുന്ന പ്രവർത്തനത്തിന് നൽകുന്ന താരകം. Proposed by Le Grand Roi des CitrouillesTally-ho! in October 2007 and officially listed July 2008. | ഒറ്റവരി നിർമാർജ്ജന താരകം
ഈ പദ്ധതിയിൽ അംഗമാവാൻ ഇവിടെ അംഗത്വപട്ടികയിൽ പേര് ചേർക്കുക. താങ്കളുടെ ആശയങ്ങളും പദ്ധതിയെപ്പറ്റിയുള്ളതും ഇതിനെ മികച്ചതാക്കാനുമുള്ള അഭിപ്രായങ്ങളും പദ്ധതിയുടെ സംവാദത്തിൽ നൽകാവുന്നതാണ്.
ഇതിൽ അംഗമായതിനു ശേഷം താങ്കളുടെ ഉപയോക്തൃപേജിൽ ഈ ഫലകം ചേർക്കാവുന്നതാണ്.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു . |
-
താങ്കൾ ഏതെങ്കിലും ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗഭാക്കായിട്ടുണ്ടെങ്കിൽ താങ്കൾക്ക് താഴെക്കാണുന്ന ഫലകവും യൂസർ പേജിൽ ചേർക്കാവുന്നതാണ്.
ഏതെങ്കിലും ലേഖനം നീക്കം ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുന്നതിൽ താങ്കൾക്കു കഴിഞ്ഞെങ്കിൽ, താഴെക്കാണുന്ന ഫലകം അഭിമാനത്തോടെ താങ്കളുടെ ഉപയോക്തൃപേജിൽ നൽകാവുന്നതാണ് .
(ഇതിൽ n എന്നത് താങ്കൾ രക്ഷപ്പെടുത്താൻ സഹായിച്ച ലേഖനങ്ങളുടെ എണ്ണമാണ്. )
ഈ ഉപയോക്താവ് n ലേഖനങ്ങളെ മികച്ചതാക്കി ഒഴിവാക്കുന്നതിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട് . |
-
ഈ പദ്ധതിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുവാൻ {{Article Rescue Squadron invite}} എന്ന ഫലകം അവരുടെ സംവാദതാളിൽ ചേർക്കുക.
ഇപ്പോൾ രക്ഷിക്കാവുന്ന താളുകൾ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇവ കാണുന്നതിന് താഴെ രക്ഷിക്കാവുന്ന ലേഖനങ്ങൾ എന്നതിൽ പ്രദർശിപ്പിക്കുക എന്നത് തുറന്നുനോക്കുക. ഇതിൽ താങ്കൾക്ക് കഴിയാവുന്ന വിധത്തിൽ ലേഖനത്തെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുക.
രക്ഷിക്കാവുന്ന ലേഖനങ്ങൾ |
---|
|
നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനം അതിന്റെ ചർച്ചകൾ കഴിഞ്ഞ് അത് നിലനിർത്താൻ തീരുമായെങ്കിൽ മാത്രം ലേഖനത്തിൽ നിന്ന് {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} എന്ന ഫലകം നീക്കുക. അതിന് ശേഷം പ്രസ്തുത ലേഖനത്തിന്റെ സംവാദതാളിൽ {{ബദൽ:ഫലകം:രക്ഷിച്ചു}} അല്ലെങ്കിൽ {{subst:ഫലകം:Rescued Article}} എന്ന് ചേർക്കുക.
ഒറ്റവരി ലേഖനങ്ങളിൽ നിന്നും ഏതെങ്കിലും ലേഖനം വിപുലീകരിച്ചതിനു ശേഷം, അതിൽ ആവശ്യത്തിനു വിവരങ്ങൾ ആയതിനു ശേഷം അതിൽ നിന്നും {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അല്ലെങ്കിൽ {{One-liner}} ഫലകം {{ഒറ്റവരി ലേഖനം}} എന്ന ഫലകം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അതിനു ശേഷം പ്രസ്തുത ലേഖനത്തിന്റെ സംവാദതാളിൽ {{ബദൽ:ഫലകം:രക്ഷിച്ച ഒറ്റവരിലേഖനം}} എന്ന് ചേർക്കുക.
ഒഴിവാക്കലിൽ നിന്ന് രക്ഷിക്കപ്പെട്ട ലേഖനങ്ങൾ |
---|
|
ഒറ്റവരിയിൽ നിന്നും രക്ഷിക്കപ്പെട്ട ലേഖനങ്ങൾ |
---|
|