വിദ്യാ ചരൺ ശുക്ല | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 2 ആഗസ്റ്റ് 1929 റായ്പൂർ, ഛത്തീസ്ഗഡ്, |
മരണം | 11 ജൂൺ 2013 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് വിദ്യാ ചരൺ ശുക്ല (ജനനം :2 ആഗസ്റ്റ് 1926 - മരണം 11 ജൂൺ 2013) എന്ന വി.സി. ശുക്ല.
മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയും പ്രസിദ്ധ നിയമജ്ഞനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവിശങ്കർ ശുക്ലയുടെ മകനായി റായ്ഗഡിൽ ജനിച്ചു. 1951 ൽ നാഗ്‌പൂർ മോറീസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശുക്ല, ആൾവിൻ കൂപ്പർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. മദ്ധേന്ത്യൻ വനാന്തരങ്ങളിൽ സഫാരി ടൂറുകളും ഫോട്ടോ പര്യവേക്ഷണങ്ങളും മാംഗനീസ്, ഡോൾമൈറ്റ് ഖനനവുമായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ. യൂറോപ്പിലും അമേരിക്കയും നിന്ന് അനേകായിരങ്ങളെ ആകർഷിക്കുന്ന ആഗോള കമ്പനിയായി ആൾവിൻ വളർന്നു. 1957 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാസാമുണ്ട് മണ്ഡലത്തിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. പിന്നീട് നടന്ന ഒൻപത് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 1966 ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗമായി. വാർത്താ വിനിമയം, ആഭ്യന്തരം,പ്രതിരോധം, ധനകാര്യം, ആസൂത്രണം, സിവിൽ സപ്ലൈസ്, പാർലമെന്ററികാര്യം തുടങ്ങി ഒട്ടു മിക്ക വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ അപ്രീതിയെത്തുടർന്ന് വാർത്താവിതരണമന്ത്രിയായിരുന്ന ഗുജ്റാൾ മന്ത്രിസഭയ്ക്കുപുറത്ത് പോയപ്പോൾ, പകരക്കാരനായാണ് വി സി ശുക്ല എത്തിയത് (1975 - 77). പത്രവാർത്തകൾ സെൻസർ ചെയ്യാനും ആകാശവാണിയിലെയും ഫീൽഡ് പബ്ലിസിറ്റിവകുപ്പിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് കോൺഗ്രസിന്റെ പ്രകടനപത്രിക 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യിച്ചും, ശുക്ല മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടു.[1] 1976 മേയ് 4 മുതൽ അദ്ദേഹത്തിന്റെ ഇടപെടലോടെ ആകാശവാണിയിലും ദൂരദർശനിലും കിഷോർ കുമാറിന്റെ ഗാനങ്ങൾ അടിയന്തരാവസ്ഥ തീരുന്നതു വരെ നിരോധിച്ചു. മുംബൈയിലെ ഒരു കോൺഗ്രസ് റാലിക്ക് അദ്ദേഹം പാടാൻ വിസമ്മതിച്ചാണ് കാരണം.[2][3]"കിസ കുർസി കാ" എന്ന സിനിമ നിരോധിക്കുകയും പ്രിന്റുകൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തതിലുള്ള ശുക്ലയുടെ പങ്ക് കുപ്രസിദ്ധമാണ്.[4]
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്നും മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി അക്കാര്യം സമ്മതിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസിനെ നയിച്ച പ്രമുഖ നേതാക്കളിലൊരാൾക്കൂടിയായ ശുക്ല പിന്നീട് പറഞ്ഞിരുന്നു.
കോൺഗ്രസുമായി തെറ്റി എൻ.സി.പി.യിൽ ചേർന്ന[5] ശുക്ല ശരദ് പവാറും പി.എ. സാങ്മയും തമ്മിലുളള ഭിന്നിപ്പുകളെ തുടർന്ന് എൻ.സി.പി വിട്ടു. പിന്നീട് ശുക്ല രാഷ്ട്രീയ ജനതാന്ത്രിക് ദൾ രൂപീകരിച്ചു പ്രവർത്തിച്ചെങ്കിലും ഇത് ബി.ജെ.പിയിൽ ലയിച്ചു.[6][7]
2013 മേയ് മാസത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ശുക്ലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.[8] ചികിത്സയിലായിരുന്ന വി.സി. ശുക്ല 2013 ജൂൺ 11-ാം തിയതി അന്തരിച്ചു.[9]
{{cite web}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help); External link in |date=
and |title=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)