ഒരു വ്യക്തിയെയോ പ്രത്യേക വിഭാഗത്തെയോ അവരുടെ ലൈംഗികത, വംശം, നിറം, ഭാഷ, മതം, രോഗം, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, ഒരു ദേശീയ ന്യൂനപക്ഷവുമായുള്ള ബന്ധം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി തുടങ്ങി വിവിധ കാരണങ്ങളാൽ വ്യത്യസ്തമായി പരിഗണിക്കുക, മറ്റുള്ളവരോട് പെരുമാറുന്ന രീതിയെക്കാൾ മോശമായ രീതിയിൽ അവരോട് പെരുമാറുക എന്നതാണ് വിവേചനം എന്നതുകൊണ്ട് അർഥമാക്കുന്നത്.[1] സമത്വവാദത്തിന്റെ തത്ത്വം ഉൾക്കൊള്ളുന്ന വിവേചനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന അവകാശം അന്താരാഷ്ട്രതലത്തിൽ ഒരു മനുഷ്യാവകാശമായി അംഗീകരിക്കപ്പെടുന്നു. വിവേചനങ്ങളിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അംഗീകരിക്കപ്പെടുകയും, സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, ജാതി, മതം, ലിംഗം, വംശം, ജനന സ്ഥലം എന്നിവ കണക്കിലെടുത്ത് ഏതെങ്കിലും പൗരനെതിരായി നടത്തുന്ന വിവേചനം വിലക്കുന്നു.[2] അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14 ലെ സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിങ്ങനെ നിരവധി അവകാശങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു.[3][4]
വിവേചനം ഒരു പൊതു ആരോഗ്യ പ്രശ്നം കൂടിയാണ്. 2015 ലെ സ്ട്രെസ് ഇൻ അമേരിക്ക സർവേ പ്രകാരം, വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറയുന്ന ആളുകളിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന് പറയുന്നവരെ അപേക്ഷിച്ച് സമ്മർദ്ദത്തിന്റെ തോത് കൂടുതലാണ്.[5]
വിവേചനത്തിൽ നിന്ന് മോചനത്തിനുള്ള അവകാശം ചരിത്രപരമായി വിവേചനം നേരിടുന്ന ഗ്രൂപ്പുകൾക്കും "ദുർബലരായ" ഗ്രൂപ്പുകൾക്കും പ്രത്യേകിച്ചും പ്രസക്തമാണ്. ഇക്കാര്യത്തിൽ, വിവേചനത്തിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ സി ആർ പി ഡി കൺവെൻഷൻ എന്നിവയിൽ വിശദീകരിച്ചിട്ടുണ്ട്.
വിവേചനങ്ങളിൽ നിന്ന് മോചനത്തിനുള്ള അവകാശം എന്ന ആശയം മനുഷ്യാവകാശമെന്ന ആശയത്തിനൊപ്പമാണ്, കാരണം മനുഷ്യാവകാശങ്ങൾ എല്ലാ മനുഷ്യരുടെയും അവകാശങ്ങളാണ്. 1948-ൽ അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (യുഡിഎച്ച്ആർ) ആരംഭിക്കുന്നത് "അംഗീകാരമാണ് ലോകത്തിലെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിത്തറ" എന്ന് പറഞ്ഞുകൊണ്ടാണ്.[6]
യുഡിഎച്ച്ആറിന്റെ ആർട്ടിക്കിൾ 1 ഇപ്രകാരം പറയുന്നു:
"എല്ലാ മനുഷ്യരും സ്വതന്ത്രമായും അന്തസ്സിലും അവകാശങ്ങളിലും തുല്യരായും ജനിക്കുന്നു. അവർക്ക് യുക്തിയും മനഃസാക്ഷിയും ഉണ്ട്, അവർ പരസ്പരം സാഹോദര്യ മനോഭാവത്തോടെ പ്രവർത്തിക്കണം."[6]
യുഡിഎച്ച്ആറിന്റെ ആർട്ടിക്കിൾ 2 ഇപ്രകാരം പറയുന്നു:
"വംശം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയം, അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ ഈ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും എല്ലാവർക്കും അർഹതയുണ്ട്. . കൂടാതെ, ഒരു വ്യക്തിയുടെ രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ രാഷ്ട്രീയ, അധികാരപരിധി അല്ലെങ്കിൽ അന്തർദേശീയ നില സ്വതന്ത്രമോ, ട്രസ്റ്റോ, സ്വയംഭരണമോ അല്ലെങ്കിൽ പരമാധികാരത്തിന്റെ മറ്റേതെങ്കിലും പരിമിതിയിലോ ആകട്ടെ, അതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യത്യാസവും കാണില്ല."[6]
{{cite web}}
: Missing or empty |title=
(help)