സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | |
---|---|---|
[[Image:|300px]] | ||
Parent star | ||
നക്ഷത്രം | വുൾഫ് 1061 | |
നക്ഷത്രരാശി | ഒഫിയൂക്കസ് | |
റൈറ്റ് അസൻഷൻ | (α) | {{{RA}}} |
ഡെക്ലിനേഷൻ | (δ) | {{{DEC}}} |
Spectral type | M3 V | |
Orbital elements | ||
Semimajor axis | (a) | 0.08427 ± 0.00004 AU |
Eccentricity | (e) | |
Orbital period | (P) | 17.9 d |
Inclination | (i) | ° |
Longitude of periastron |
(ω) | ?° |
Time of periastron | (τ) | JD |
ഭൗതിക ഗുണങ്ങൾ | ||
പിണ്ഡം | (m) | ≥4.3 ME |
ആരം | (r) | ≥1.64 RE |
സാന്ദ്രത | (ρ) | ? kg/m3 |
ഊഷ്മാവ് | (T) | ? K |
Discovery information | ||
Discovery date | ഡിസംബർ 2015 | |
Discoverer(s) | ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാല, ഓസ്ട്രേലിയ | |
Detection method | റേഡിയൽ വെലോസിറ്റി | |
Discovery status | സമർപ്പിച്ചു |
ഭൂമിയിൽ നിന്ന് 14 പ്രകാശവർഷം അകലെ ഒഫിയൂക്കസ് താരാഗണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹമാണ് വുൾഫ് 1061 സി (Wolf 1061c).[1] സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിട്ടുള്ളവയിൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണിത്.[2] ഭൂമി സൂര്യനെ ചുറ്റിസഞ്ചരിക്കുന്നതു പോലെ ഈ ഗ്രഹം വുൾഫ് 1061 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. ദ്രവരൂപത്തിൽ ജലം ഉണ്ടാകാൻ സാധ്യതയുള്ള ഗോൾഡിലോക്ക് മേഖലയിലാണ് ഗ്രഹത്തിന്റെ സ്ഥാനം. പാറകൾ നിറഞ്ഞ ഉപരിതലമാണ് ഗ്രഹത്തിനുള്ളത്. 2015 ഡിസംബറിൽ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയിലെ ഡെങ്കൻ റൈറ്റും സംഘവുമാണ് ഗ്രഹത്തെ കണ്ടെത്തിയത്.[3]
ഭൂമിയുടെ പിണ്ഡത്തിന്റെ നാലിരട്ടി പിണ്ഡമുള്ള ഗ്രഹമാണ് വുൾഫ് 1061 സി. പാറകൾ നിറഞ്ഞതും ഉറപ്പുള്ളതുമായ ഉപരിതലമാണ് ഇതിനുള്ളത്. സൗരയൂഥത്തിൽ നിന്ന് ഏറെ അകലെയല്ലാത്ത ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് അനുമാനിക്കുന്നു. വുൾഫ് 1061 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന മൂന്ന് ഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് ഈ ഗ്രഹം. മറ്റു രണ്ടു ഗ്രഹങ്ങളും വാസയോഗ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മാതൃനക്ഷത്രത്തിൽ നിന്ന് വാസയോഗ്യമായ അകലത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഗ്രഹത്തിനുള്ളിൽ ജലം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ഗ്രഹത്തെ ഗോൾഡിലോക്ക് മേഖല (വാസയോഗ്യ മേഖല)യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3]
ഒഫ്യൂക്കസ് താരാഗണത്തിൽ ഉൾപ്പെട്ട വുൾഫ് 1061 എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ ഈ ഗ്രഹം 18 ദിവസംകൊണ്ട് പരിക്രമണം ചെയ്യുന്നു.[3] ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന 35-ആമത്തെ നക്ഷത്രമാണ് വൂൾഫ് 1061.[1] സൂര്യന്റെ ഉപരിതലത്തിലെ താപനിലയായ 5800 കെൽവിനെക്കാൾ വളരെ കുറഞ്ഞ താപനില (3300 കെൽവിൻ) ആണ് ഈ നക്ഷത്രത്തിനുള്ളത്. വുൾഫ് 1061 ഗ്രഹത്തെ കൂടാതെ മറ്റു രണ്ടു ഗ്രഹങ്ങൾ കൂടി ഈ നക്ഷത്രത്തെ വലംവയ്ക്കുന്നുണ്ട്. ഭൂമിയുടെ പിണ്ഡത്തിന്റെ 1.4 മടങ്ങു പിണ്ഡമുള്ള ചെറിയ ഗ്രഹം നക്ഷത്രത്തിനടുത്തായി സ്ഥിതിചെയ്യുന്നു. ഈ ഗ്രഹം അഞ്ച് ദിവസം കൊണ്ടു നക്ഷത്രത്തെ ചുറ്റുന്നു. ഉയർന്ന താപനിലയുള്ള ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയില്ല. ഭൂമിയുടെ പിണ്ഡത്തിന്റെ 5.2 മടങ്ങു പിണ്ഡമുള്ള വലിയ ഗ്രഹം നക്ഷത്രത്തിൽ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്നു. ഈ ഗ്രഹത്തിന്റെ പരിക്രമണകാലം 67 ദിവസമാണ്. അതിശൈത്യമുള്ള ഈ ഗ്രഹത്തിലും ജീവൻ നിലനിൽക്കാനുള്ള സാധ്യത വിരളമാണ്. ഈ രണ്ടു ഗ്രഹങ്ങൾക്കും മധ്യേയാണ് വൂൾഫ് 1061 സി ഗ്രഹത്തിന്റെ സ്ഥാനം.[4]
ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയിലെ ഡങ്കൻ റൈറ്റും സംഘവുമാണ് ഗ്രഹത്തിന്റെ സവിശേഷതകൾ കണ്ടെത്തിയത്. ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്സർവൈറ്ററിയിലെ 3.6 മീറ്റർ നീളമുള്ള ടെലിസ്കോപ്പിലാണ് ഗ്രഹത്തെ കണ്ടെത്തിയത്. ഹൈ ആക്യുറസി റേഡിയൽ വെലോസിറ്റി പ്ലാനെറ്റ് സെർച്ചർ (HARPS) സ്പെക്ട്രോഗ്രാഫ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. ഗ്രഹത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച വിവരങ്ങൾ ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)