എം.കെ.ഗോപിനാഥൻ നായർ (വൈശാഖൻ) | |
---|---|
ജനനം | 1940 ജൂൺ |
വിദ്യാഭ്യാസം | ബിരുദം |
തൊഴിൽ | കഥാകൃത്ത് |
ജീവിതപങ്കാളി | പദ്മ |
കുട്ടികൾ | പ്രവീൺ, പ്രദീപ്, പൂർണിമ. |
മാതാപിതാക്കൾ | എ.വി.കൃഷ്ണക്കുറുപ്പ്, നാരായണി അമ്മ. |
ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള[1]വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
എ.വി.കൃഷ്ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940-27 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്സ്, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻമാസ്റ്റർ . നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.[2] പദ്മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്, പൂർണിമ എന്നിവർ മക്കളും.