ശ്രീജാ രവി | |
---|---|
പ്രമാണം:Sreeja Ravi.jpg | |
ജനനം | ശ്രീജ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | ഡബ്ബിംഗ് കലാകാരി |
സജീവ കാലം | 1978 മുതൽ |
അറിയപ്പെടുന്നത് | ഡബ്ബിംഗ് കലാകാരി |
ജീവിതപങ്കാളി | രവി |
കുട്ടികൾ | രവീണ |
മാതാപിതാക്കൾ | കുഞ്ഞിക്കുട്ടൻ കണ്ണൂർ നാരായണി |
അവാർഡുകൾ | മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി |
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചലചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഡബ്ബിംഗ് കലാകാരിയാണ് ശ്രീജാ രവി[1][2] അഖിൽ സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശ്രീജ അഭിനയിച്ചിട്ടുണ്ട്.
മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന കുഞ്ഞിക്കുട്ടന്റേയും ഡബ്ബിംഗ് കലാകാരി കണ്ണൂർ നാരായണിയുടേയും മകൾ ആണ്. ഗായകനായ രവിയാണ് ഭർത്താവ്. തമിഴിലും മലയാളത്തിലും ഡബ്ബിംഗ് കലാകാരിയായി പ്രവർത്തിക്കുന്ന രവീണ ഏകമകളാണ്.[1]
1978ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിൽ കുട്ടികൾക്ക് ശബ്ദം നൽകിക്കൊണ്ടാണ് ശ്രീജ ഡബ്ബിംഗ് രംഗത്തെത്തുന്നത്.[2] തുടർന്ന് ആറ് വയസ്സു മുതൽ മുപ്പത് വയസ്സുവരെയുള്ള കഥാപാത്രങ്ങൾക്ക് ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്. ബേബി ശാലിനി, ബേബി ശ്യാമിലി, മാസ്റ്റർ പ്രശോഭ്, മാസ്റ്റർ വിമൽ, ബേബി അഞ്ജു തുടങ്ങി നിരവധി ബാലതാരങ്ങൾക്കു ശ്രീജ ശബ്ദം നല്കി.[1][2]
{{cite news}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
(help)