ശ്വേത ബച്ചൻ നന്ദ (ജനനം: 17 മാർച്ച് 1974) ഒരു ഇന്ത്യൻ കോളമിസ്റ്റും എഴുത്തുകാരിയും മുൻ മോഡലുമാണ്.[2][3][4]ഡെയ്‌ലി ന്യൂസ് ആൻഡ് അനാലിസിസ്, വോഗ് ഇന്ത്യ എന്നിവയുടെ കോളമിസ്റ്റായി പ്രവർത്തിക്കുന്ന അവർ പാരഡൈസ് ടവേഴ്‌സ് എന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ രചയിതാവുകൂടിയാണ്.[5] ടെലിവിഷൻ പരസ്യങ്ങളുടെ മോഡലായി പ്രവർത്തിച്ചിട്ടുള്ളത് കൂടാതെ 2018 ൽ സ്വന്തം ഫാഷൻ ലേബലായ MXS ആരംഭിച്ചു.[6] ഇളയ സഹോദരൻ അഭിഷേക് ബച്ചൻ ഒരു നടനും സഹോദരഭാര്യ ഒരു നടിയുമാണ്.
2017ലെ വോഗ് ബ്യൂട്ടി അവാർഡിൽ മാതാപിതാക്കളായ അമിതാഭ്, ജയ ബച്ചൻ, മകൾ നവ്യ നവേലി നന്ദ എന്നിവർക്കൊപ്പം ശ്വേത ബച്ചൻ.
അഭിനേതാക്കളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകളായി 1974 മാർച്ച് 17 നാണ് ശ്വേതയുടെ ജനനം.[7][8] ഹിന്ദി ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകൾ റിതു നന്ദയുടേയും രാജൻ നന്ദയുടെ മകൻ എസ്കോർട്ട്സ് ഗ്രൂപ്പ് വ്യവസായി നിഖിൽ നന്ദയെ 1997 ഫെബ്രുവരി 16-ന് ശ്വേത വിവാഹം കഴിച്ചു.[9][10] ദമ്പതികൾക്ക് നവ്യ നവേലി നന്ദ (ജനനം: ഡിസംബർ 1997), മകൻ അഗസ്ത്യ നന്ദ (ജനനം: നവംബർ 2000) എന്നീ രണ്ട് കുട്ടികളുണ്ട്. ബോസ്റ്റൺ സർവ്വകലാശാലയിൽ വിദ്യാഭ്യാസം ചെയ്തു.[11]