ഷഹീൻ പുള്ള് | |
---|---|
Vulnerable[1]
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | F. p. peregrinator
|
Trinomial name | |
Falco peregrinus peregrinator Sundevall, 1837[2]
| |
Synonyms | |
|
ഷഹീൻ പുള്ളിന് ആംഗലത്തിൽ shaheen falcon ,Indian peregrine falcon[3] എന്നൊക്കെയാണ് പേര്. ശാസ്ത്രീയ നാമം Falco peregrinus peregrinatorഎന്നാണ്. ഈപക്ഷി സ്ഥിര വാസിയാണ്.[4] ശ്രിലങ്കയ്ക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും ഇട്യ്ക്ക് കപ്പലിൽ വച്ചു പിടിച്ച പ്രായമാവാത്ത പക്ഷിയെ കണ്ട് 1837ലാണ് ശ്രീ കാൾ ജേക്കബ് സണ്ഡേവൽ (Carl Jakob Sundevall ) ആണ് ഈ പക്ഷിയെ ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹം Falco peregrinator എന്ന മറ്റൊരു വർഗ്ഗമായാണ് കണക്കാക്കിയത്.
ഈ പുള്ള് ചെറിയ, കാഴ്ചയ്ക്ക് ശക്തിശാലിയാണ്. കറുപ്പുകലർന്ന മുകൾവശം,ഇരുണ്ട വരകളുള്ള ചെമ്പിച്ച അടിവശം. വെള്ള നി്റമുള്ള കഴുത്ത്, മുഴുവനായി കറുത്ത മുഖം. കറുത്തമുഖവും വെള്ള കഴുത്തും തമ്മിൽ വ്യക്തമായ വേർതിരിവുണ്ട്. .ചിറകിന്റെ അടിവശവും ചെമ്പിച്ചതാണ്, പെട്ടെന്ന് തിരിച്ചറിയാവുന്നതും. പൂവനും പിടയും ഒരു പോലെയാണ്. [3] പക്ഷിയുടെ നീളം 38 മുതൽ 44 സെ.മീ. വരെയാണ്. [1] പറയൻ കാക്കയുടെ വലിപ്പം വരും.[3]
ഇവ ദക്ഷിണഏഷ്യ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ കാണുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, മദ്ധ്യ, തെക്കു കിഴക്കൻ ചൈന , ഉത്തരമ്യാൻമാർഎന്നിവിടങ്ങളിൽ കാണുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശ് ഒഴിച്ചുള്ള സ്ഥലങ്ങളിൽ പാറകെട്ടുകളും കുന്നുകളും കാണുന്നു[[ആൻഡമാൻ നിക്കോബാറിൽഇവയെ രേഖ പ്പെടുത്തിയിട്ടുണ്ട് .[5] ഇവ മണിക്കൂറിൽ 240 കിലൊ മീറ്റർ വേഗത്തിൽ പറക്കും. ഇരയെ പിടിക്കാൻ കൂപ്പു കുത്തുമ്പോൾ 320 കിലൊ മീറ്റർ സ്പീഡു വരും. [6]
തത്ത, പ്രാവ് തുട്ങ്ങിയ പക്ഷികളുടെ വലിപ്പമുള്ള പക്ഷികളാണ് ഭക്ഷണം. പൂവനും പിടയും വേറെ വേറെ ഇരകളെയാണ് പിടിക്കുന്നത് [3]
ജിവിതകാലം മുഴുവനും ഒരു ഇണ തന്നെയാവും. ഡിസംബർ മാസത്തിൽ[3] 3-4 മുട്ടകളിടുന്നു. കുഞ്ഞുങ്ങൾ 48 ദിവസംകൊണ്ട് പറക്കുന്നു. ഒരുകൂട്ടിലെ ശരാശരി പ്രജനന വിജയം 1.32 കുഞ്ഞുങ്ങളാണ്. [5] ഇന്ത്യയിൽ ഇവ കെട്ടിടങ്ങളിലും മൊബൈൽ പോൺ ടവറുകളിലും കൂടു വെക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.[5]
1992ൽ ഇന്ത്യയിൽ പുറപ്പെടുവിച്ച ഇരപിടിയൻ പക്ഷികളുടെ സ്റ്റാമ്പിൽ താലിപ്പരുന്തിനെ ഷഹീൻ പുള്ളിന്റെ പിടയായാണ് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്.[7]
{{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help)