ഷെറീൻ ഭാൻ | |
---|---|
ജനനം | 20 ഓഗസ്റ്റ് 1976 |
ദേശീയത | ഇന്ത്യൻ |
കലാലയം | ഡൽഹി സർവ്വകലാശാലn പൂനെ സർവ്വകലാശാല |
തൊഴിലുടമ | CNBC ടിവി18 |
സംഘടന(കൾ) | പത്രപ്രവർത്തക, വാർത്താ അവതാരക |
ഷെറീൻ ഭാൻ (ജനനം: 20 ഓഗസ്റ്റ് 1976) ഒരു ഇന്ത്യൻ പത്രപ്രവർത്തകയും വാർത്താ അവതാരകയുമാണ്.[1][2] അവർ CNBC-ടിവി 18 ന്റെ മാനേജിംഗ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഉദയൻ മുഖർജി മാനേജിംഗ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതിന് ശേഷം 2013 സെപ്റ്റംബർ 1 മുതൽ CNBC-ടിവി 18 ന്റെ മാനേജിംഗ് എഡിറ്ററായി ഷെറീൻ ഭാൻ ചുമതലയേറ്റു.[3][4][5]
ഒരു കശ്മീരി ഹിന്ദു കുടുംബത്തിൽ നിന്നുള്ളയാളാണ് ഷെറീൻ.[6] കശ്മീരിലെ കേന്ദ്രീയ വിദ്യാലയത്തിലും ന്യൂ ഡെൽഹിയിലെ ലോധി റോഡിലള്ള എയർഫോഴ്സ് ബാലഭാരതി സ്കൂളിലും (എ.എഫ്.ബി.ബി.എസ്) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദവും പൂനെ സർവകലാശാലയിൽ നിന്ന് സിനിമയും ടെലിവിഷനും ഐഛികമായി കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി.