സംജുക്ത പാണിഗ്രാഹി | |
---|---|
ജനനം | |
മരണം | 24 ജൂൺ 1997 | (പ്രായം 52)
തൊഴിൽ | ഒഡിസി നർത്തകി |
സജീവ കാലം | 1950s- 1997 |
പുരസ്കാരങ്ങൾ | പത്മശ്രീ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം |
ഭാരതീയയായ ഒഡിസി നർത്തകിയാണ് സംജുക്ത പാണിഗ്രാഹി (Oriya: ସଂଯୁକ୍ତା ପାଣିଗ୍ରାହୀ) (24 August 1944 – 24 June 1997).[1] ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2][3]
1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം നടത്തി.
നാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.
ചെന്നൈ കലാക്ഷേത്രയിൽ രുക്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. 1952 ൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.
ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.