സമുദ്രക്കനി | |
---|---|
ജനനം | [1] സേത്തൂർ, രാജപാളയം, തമിഴ്‌നാട് | 26 ഏപ്രിൽ 1973
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്രനടൻ, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ് |
സജീവ കാലം | 1998-ഇതുവരെ |
പ്രധാനമായും തമിഴ് ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് പി. സമുദ്രക്കനി. ചില മലയാളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[2] പ്രശസ്ത തമിഴ് സംവിധായകൻ കെ. ബാലചന്ദറിന്റെ സംവിധാന സഹായിയായി സമുദ്രക്കനി പ്രവർത്തിച്ചിരുന്നു.[3] 2009-ൽ സമുദ്രക്കനി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിന് വിമർശകരിൽ നിന്നും അനുകൂലമായ അഭിപ്രായങ്ങൾ ലഭിച്ചു. [4] പിന്നീട്, നാടോടികൾ മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സുബ്രഹ്മണ്യപുരം, ഈശൻ (രണ്ടും എം. ശശികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ), സാട്ടൈ, ഒപ്പം എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. 2016-ൽ വിസാരണൈ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
ചെന്നൈയിലെ രാജപാളയം രാജൂസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ചെന്നൈയിലെ അംബേദ്‌കർ നിയമ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ചില തമിഴ് ചലച്ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.
1997-ൽ, സംവിധായകനായ കെ. വിജയനു കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു. തുടർന്ന് ഇയക്കുണർ ശിഖരം എന്നറിയപ്പെടുന്ന കെ. ബാലചന്ദറിന്റെ 100-ാം ചലച്ചിത്രമായ പാർത്താലേ പരവസത്തിൽ അദ്ദേഹത്തിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. ജയ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന അണ്ണി എന്ന മെഗാ സീരിയലിലും ബാലചന്ദറിനോടൊപ്പം സമുദ്രക്കനി പ്രവർത്തിച്ചിട്ടുണ്ട്. [5]
സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിലെ സമുദ്രക്കനിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത നാടോടികൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. നാടോടികൾക്ക് മുൻപ് ഉന്നൈ ചരണടൈന്തേൻ, നെറഞ്ച മനസു്, നാളോ എന്നീ ചലച്ചിത്രങ്ങളും സമുദ്രക്കനി സംവിധാനം ചെയ്തിരുന്നു. ഉന്നൈ ശരണടൈന്തേൻ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമുദ്രക്കനിയ്ക്ക് ലഭിച്ചു. ഇതിനെത്തുടർന്ന് കാർത്തി നായകനായ പരുത്തിവീരൻ എന്ന ചലച്ചിത്രത്തിൽ അമീർ സുൽത്താന് കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചു. നടനും സംവിധായകനുമായ എം. ശശികുമാർ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷമായിരുന്നു സമുദ്രക്കനി അവതരിപ്പിച്ചത്. തുടർന്ന് എം. ശശികുമാറിന്റെ അടുത്ത ചലച്ചിത്രമായ ഈശനിലും അഭിനയിച്ചു.[6] 2016-ൽ മികച്ച വിദേശഭാഷാ ചിത്രത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വിസാരണൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സമുദ്രക്കനി അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച സ്വഭാവനടനുള്ള ആനന്ദവികടൻ ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.[7]
വർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2003 | ഉന്നൈ ശരണടൈന്തേൻ | തമിഴ് | മികച്ച തിരക്കഥയ്ക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം |
2004 | നിറഞ്ച മനസു് | തമിഴ് | |
2004 | നാളോ | തെലുഗു | |
2009 | നാടോടികൾ | തമിഴ് | മികച്ച ജനപ്രിയ സംവിധായകനുള്ള വിജയ് അവാർഡ് നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള വിജയ് അവാർഡ് നാമനിർദ്ദേശം, മികച്ച തിരക്കഥയ്ക്കുള്ള വിജയ് അവാർഡ് |
2010 | ശംഭോ ശിവ ശംഭോ | തെലുഗു | നാടോടികൾ എന്ന ചിത്രത്തിന്റെ റീമേക്ക് |
2011 | പോരാളി | തമിഴ് | മികച്ച സംഭാഷണ രചനയ്ക്കുള്ള വിജയ് അവാർഡ് |
2012 | യാരെ കൂഗദലി | കന്നഡ | പോരാളിയുടെ റീമേക്ക് |
2014 | നിമിർന്തു നിൽ | തമിഴ് | |
2014 | ജന്ദ പൈ കപിരാജു | തെലുഗു | നിമിർന്തു നിൽ എന്ന ചിത്രത്തിന്റെ റീമേക്ക് |
2016 | അപ്പ | തമിഴ് | |
2017 | തൊണ്ടൻ | തമിഴ് | |
2017 | ആകാശമിഠായി | മലയാളം | അപ്പ എന്ന ചിത്രത്തിന്റെ റീമേക്ക് |
2018 | നാടോടികൾ 2 | തമിഴ് | |
TBA | കിത്‌നാ | തമിഴ് മലയാളം തെലുഗു കന്നഡ |
Pre production[8] |
വർഷം | സീരിയൽ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2001 | മർമദേശം - എതുവും നടക്കും | ആദിവാസി മനുഷ്യൻ | തമിഴ് | മർമദേശം ടെലിവിഷൻ പരമ്പര (എപ്പിസോഡ് 1)[9] |
2001 | രമണി vs രമണി | മധ്യവയസ്കൻ | തമിഴ് | ടെലിവിഷൻ പരമ്പര (എപ്പിസോഡ് 51,31)[10] |
2001 | ഗുഹൻ | സഹസംവിധായകൻ | തമിഴ് | ടെലിവിഷൻ പരമ്പര (എപ്പിസോഡ് 8)[11] also Co-director |
2001 | രമണി vs രമണി പാർട്ട് II | തമിഴ് | കോമഡി ടെലിവിഷൻ പരമ്പര [12] | |
2001 | അടി എന്നടീ അസത്തു പെണ്ണേ | തമിഴ് | [13] | |
2001 | ഇതോ ഭൂപാളം | തമിഴ് | [14] | |
2003 | അണ്ണി | തമിഴ് | ടെലിവിഷൻ പരമ്പര | |
2003 | തർകാപ്പു കലൈ തീർക്കാത | തമിഴ് | ടെലിവിഷൻ പരമ്പര | |
2005 | തങ്കവേട്ടൈ | തമിഴ് | ഗെയിം ഷോ | |
2007 | അരസി | തമിഴ് | ടെലിവിഷൻ പരമ്പര | |
2011 | 7സി | തമിഴ് | ടെലിവിഷൻ പരമ്പര |
വർഷം | ചലച്ചിത്രം | ചെയ്ത അഭിനേതാവ് |
---|---|---|
2011 | ആടുകളം | കിഷോർ |
2012 | ധോണി | മുരളി ശർമ |
2014 | ഗോലി സോഡ | മധുസൂദൻ റാവു |
2016 | കഥകളി | മധുസൂദൻ റാവു |
വർഷം | ചലച്ചിത്രം | ഗാനം | സംഗീതം | കുറിപ്പുകൾ |
---|---|---|---|---|
2010 | വംസം | "ചുവട് ചുവട്" | താജ് നൂർ | എം. ശശികുമാർ, പാണ്ടിരാജ് എന്നിവരോടൊപ്പം ആലപിച്ചു. |
2011 | പോരാളി | "വിദ്യാ പോട്രി" | സുന്ദർ സി. ബാബു |