Sarashi Ranjan Mukherjee | |
---|---|
ജനനം | Kolkata, West Bengal, India | 24 നവംബർ 1919
മരണം | 24 ജനുവരി 1991 | (പ്രായം 71)
ദേശീയത | Indian |
അറിയപ്പെടുന്നത് | Studies on hypertension and Hypothermia |
അവാർഡുകൾ | |
Scientific career | |
Fields |
ഒരു ഇന്ത്യൻ സർജനും ന്യൂറോബയോളജിസ്റ്റുമായിരുന്നു സരഷി രഞ്ജൻ മുഖർജി (1919–1991). [1] ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1919 നവംബർ 24 ന് നാരായൺ മുഖർജി, കമല ദേവി എന്നിവരുടെ മകനായി ജനിച്ച അദ്ദേഹം രക്താതിമർദ്ദം, ഹൈപ്പോഥെർമിയ, അപസ്മാരം തുടങ്ങിയ നിരവധി രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തനായിരുന്നു. [2] അസിമ ചാറ്റർജിയുടെ ഇളയ സഹോദരനായിരുന്നു സരഷി. ഒരു പ്രശസ്ത ഓർഗാനിക് കെമിസ്റ്റ് ആയ അസിമയുടെ anticonvulsant മരുന്നായ മാർസിലിന്റെ ഫാമക്കോളജിക്കൽ ആക്ടിവിറ്റിയുടെ ഗവേഷണത്തിൽ അവരോടൊപ്പ്മ സരഷിയും പങ്കെടുത്തിരുന്നു.[3] ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അദ്ദേഹത്തിന് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം നൽകി. 1968 ൽ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്കുള്ള ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നാണിത്. [4] 1991 ജനുവരി 24 ന് 71 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [5]