![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
തരം | ദിനപത്രം |
---|---|
Format | ബ്രോഡ്ഷീറ്റ് |
ഉടമസ്ഥ(ർ) | തൗഫീഖ് പബ്ലിക്കേഷൻസ് |
പ്രസാധകർ | സി മുഹമ്മദ് ഫൈസി |
എഡിറ്റർ-ഇൻ-ചീഫ് | വി പി എം ഫൈസി വില്യാപ്പള്ളി |
സ്ഥാപിതം | 1984 ഏപ്രിൽ 29 |
ഭാഷ | മലയാളം |
ആസ്ഥാനം | കോഴിക്കോട് |
സഹോദരവാർത്താപത്രങ്ങൾ | ഗൾഫ് സിറാജ് |
ഔദ്യോഗിക വെബ്സൈറ്റ് | Siraj Daily |
സിറാജ് 1984ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്[1]. കോഴിക്കോട് നിന്നാണ് ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.[2] നിലവിൽ പത്രത്തിന് കേരളത്തിൽ കോഴിക്കോട് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മലപ്പുറം എന്നിങ്ങനെ അഞ്ചും കേരളത്തിന് പുറത്ത് ബെംഗളൂരുവും ഗൾഫിൽ ദുബൈ, ഒമാൻ, ഖത്തർ എന്നീ മൂന്നും ഉൾപ്പെടെ ഒൻപത് എഡിഷനുകളാണ്. വി പി എം ഫൈസി വില്യാപ്പള്ളി ആണ് പത്രാധിപർ. പബ്ലിഷർ സി മുഹമ്മദ് ഫൈസിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബീ നാമമുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് ഇതിന്റെ അർഥം.
മലയാള ദിനപ്പത്രങ്ങൾ | ![]() |
---|---|
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] |