സിർമിലിക് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നുനാവട്, കാനഡ |
Nearest city | പോണ്ട് ഇടക്കടൽ |
Coordinates | 72°59′26″N 81°08′14″W / 72.9906°N 81.13732°W |
Area | 22,200 കി.m2 (8,600 ച മൈ) |
Established | 2001[1] |
Governing body | പാർക്ക്സ് കാനഡ |
www |
സിർമിലിക് ദേശീയോദ്യാനം (/ˈsɜːrməlɪk/; Inuktitut: "ഹിമാനികളുടെ സ്ഥലം"[2]) 1999-ൽ സ്ഥാപിതമായ കാനഡയിലെ നുനാവട്ടിലെ ക്വിക്കിഖ്ട്ടാലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[3][4][5] ആർട്ടിക് കോർഡില്ലേരയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ഇന്യൂട്ടുകളുടെ ഉടമസ്ഥതയിലുള്ള ചില പ്രദേശങ്ങൾ ഒഴികെയുള്ള ബൈലോട്ട് ദ്വീപിന്റെ ഭൂരിഭാഗം, ഒലിവർ സൗണ്ട്, ബാഫിൻ ദ്വീപിന്റെ ബോർഡൻ ഉപദ്വീപ് എന്നീ മൂന്ന് പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു.[6][7] ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളുടേയും അതിർത്തി ജലമാണ്.