C. L. Jose | |
---|---|
ജനനം | Puthukad, Thrissur district, Kerala, India |
തൊഴിൽ | Playwright |
Notable work |
|
ജീവിതപങ്കാളി | Lissy |
കുട്ടികൾ | A daughter and two sons |
മാതാപിതാക്കൾ |
|
അവാർഡുകൾ |
|
വെബ്സൈറ്റ് | website |
കേരളത്തിലെ പ്രശസ്തനായ ഒരു നാടകകൃത്താണ് സി. എൽ. ജോസ് (1932 ഏപ്രിൽ 4 ). പ്രൊഫഷണൽ നാടകരംഗത്തു സാമൂഹിക നാടകങ്ങൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ. മധ്യവർഗ സമൂഹ ത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടക സദസ്സുകളിൽ അദ്ദേഹം ശ്രദ്ധേയനായി. എഴുപതുകളിലും എൺപതുകളിലും യുവജനോത്സവങ്ങളിലും ഗ്രാമീണ കലോത്സവങ്ങളിലും ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ഏകാങ്കനാടകങ്ങളുടെ രചയിതാവായിരുന്നു.
കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു[1].
1932-ഏപ്രിൽ 4-നു തൃശ്ശൂരിൽ ജനിച്ചു. തൃശൂർ ക്ഷേമവിലാസം കുറിക്കമ്പനിയിൽ അസ്സിസന്റ് മാനേജറ്റരായി 1992-ൽ വിരമിച്ചു. നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 36 സമ്പൂർണ്ണ നാടകങ്ങൾ, 12 സമാഹാരങ്ങളിലായി 70 ഏകാങ്കങ്ങൾ, ആത്മകഥാപരമായ 2 കൃതികൾ എന്നിവ അദ്ദേഹത്തിന്റേതായുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കോഴിക്കോട് സർവകലാശാല ഫാക്കൽറ്റി അംഗം, ആകാശവാണി ഉപദേശകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1. കറുത്ത വെളിച്ചം 2. വിഷക്കാറ്റ് 3 ജ്വലനം 4. മണൽക്കാട് 5. ഭൂമിയിലെ മാലാഖ 6. കുരിശു ചുമക്കുന്നവർ 7. മേഘധ്വനി 8. കൊടുങ്കാറ്റുറങ്ങുന്ന വീട് 9. ശാപരശ്മി 10. അശനിപാതം 11. തീ പിടിച്ച ആത്മാവ് 12. പൊള്ളുന്ന പരമാർഥങ്ങൾ 13. ഗ്നിവലയം 14. ആത്മയുദ്ധം 15. വിശുദ്ധ പാപം 16. യുഗ തൃഷ്ണ 17. മഴക്കാറു നീങ്ങി 18. സീമ 19. കരിഞ്ഞ മണ്ണ് 20. അഭിസന്ധി 21. വെളിച്ചമേ നീ ഏവിടെ? 22. വേദനയുടെ താഴ്വരയിൽ 23. വെളിച്ചം പിണങ്ങുന്നു 24. വിതച്ചതു കൊയ്യുന്നു 25. നക്ഷത്ര വിളക്ക് 26. ബലിപുഷ്പം 27. ആമ്പൽപ്പൂവിന്റെ ആത്മഗീതം 28. സത്യം ഇവിടെ ദുഃഖമാണ് 29. ശോകപ്പക്ഷി 30. സൂര്യാഘാതം 31. നീർച്ചുഴി 32. എന്റെ വലിയ പിഴയും കന്നിക്കനിയും 33. നഷ്ടസ്വർഗ്ഗം
1. മിഴിനീർപ്പൂക്കൾ, 2. ഒളിയമ്പുകൾ, 3. അവൾ മാത്രം, 3. ഭീതി, 4. കോളേജ് കുരുവികൾ, 5. നൊമ്പരങ്ങൾ, 6. അര മണിക്കൂറ് നാടകങ്ങൾ, 7. മാറി വീശുന്ന കാറ്റ്, 8. മനസ്സിൽ ഒരു ദീപം, 9. ചങ്ങലക്കും ഭ്രാന്ത്, 10. ഏകാങ്ക ശലഭങ്ങൾ, 11. ജോസിന്റെ ഏകാങ്കങ്ങൾ