സീ യൂ സൂൺ | |
---|---|
സംവിധാനം | മഹേഷ് നാരായണൻ |
നിർമ്മാണം | ഫഹദ് ഫാസിൽ നസ്രിയ നസീം |
രചന | മഹേഷ് നാരായണൻ |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ റോഷൻ മാത്യു ദർശന രാജേന്ദ്രൻ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | സാബിൻ ഉരളിക്കണ്ടി വിർച്വൽ ഛായാഗ്രഹണം: മഹേഷ് നാരായണൻ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് |
വിതരണം | ആമസോൺ പ്രൈം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 98 മിനിറ്റുകൾ |
മഹേഷ് നാരായണൻ സംവിധാനം ചെയ്ത്[1][2] 2020 - ൽ പുറത്തിറങ്ങിയ ഒരു മലയാളം മിസ്റ്ററി ത്രില്ലർ ചലച്ചിത്രമാണ് സി യു സൂൺ[3]. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, സൈജു കുറുപ്പ്, മാല പാർവതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.[4][5] പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമാണ് സീ യൂ സൂൺ.
ജിമ്മി (റോഷൻ മാത്യു) ഒരു മിഡിൽ ഈസ്റ്റേൺ കമ്പനിയിൽ ജോലി ചെയ്യുന്നു. ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടിയ അനു (ദർശന രാജേന്ദ്രൻ) വുമായി ബന്ധത്തിലാകുന്നു. ഒരിക്കലും അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ജിമ്മി അനുവിനെ തന്റെ അമ്മക്ക്(മാല പാർവ്വതി) പരിചയപ്പെടുത്തുന്നു. അനു ജിമ്മിക്ക് ഒരു ആത്മഹത്യാക്കുറിപ്പ് വീഡിയോ അയയ്ക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നു. ജിമ്മിയുടെ നിരപരാധിത്വം തെളിയിക്കാനും കാര്യത്തിന്റെ രഹസ്യം പരിഹരിക്കാനും ജിമ്മിയുടെ കുടുംബം അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തായ കെവിന്റെ (ഫഹദ് ഫാസിൽ) സഹായം തേടുന്നു.
2020 ജൂണിൽ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള ഒരു പരീക്ഷണ ചിത്രമാണ് തന്റെ അടുത്ത പദ്ധതിയെന്ന് സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണൻ പ്രഖ്യാപിക്കുകയുണ്ടായി. സാധാരണ ഫീച്ചർ ഫിലിം ചിത്രീകരിക്കുന്ന മാർഗ്ഗങ്ങൾക്കു പകരം ഐഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന തരത്തിലാണ് ഈ പരീക്ഷണമെന്നും മഹേഷ് അന്ന് അറിയിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെ ഒന്നര മണിക്കൂർ താഴെ മാത്രമേ ദൈർഘ്യം ഉണ്ടാവൂ എന്നും ഫഹദ് ഫാസിലിന്റെ ഫ്ലാറ്റിൽ വച്ചാണ് ചിത്രീകരണമെന്നും പ്രഖ്യാപിച്ചിരുന്നു. [6] ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) യിൽ നിന്നും ചിത്രീകരണത്തിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും, കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രങ്ങൾ മൂലം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (KEPA) സീ യു സൂണിനു നേരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. [7][8] എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു മാസത്തിൽ കുറവ് ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി.
ചിത്രത്തിന്റെ ആദ്യ ട്രെയിലർ 2020 ഓഗസ്റ്റ് 25 ന് കമൽ ഹാസൻ ട്വിറ്ററിലൂടെ പുറത്തിറക്കി.
ഈ സിനിമ 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
{{cite news}}
: |last1=
has generic name (help)
{{cite news}}
: |last1=
has generic name (help)
{{cite news}}
: |last=
has generic name (help)