സുബ്രതോ മുഖർജി

എയർ മാർഷൽ

സുബ്രതോ മുഖർജി (Subroto Mukerjee)

ഒ.ബി.ഇ.(ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ)
ഇന്ത്യൻ വായുസേനയിലെ ആദ്യ എയർ മാർഷൽ.
Born1911 മാർച്ച് 5
കൊൽക്കത്ത, ബ്രിട്ടീഷ് ഇന്ത്യ
Died1960 നവംബർ 8
ടോക്കിയോ, ജപ്പാൻ
Allegiance യുണൈറ്റഡ് കിങ്ഡം
 ഇന്ത്യ
Service / branchബ്രിട്ടീഷ് റോയൽ എയർഫോഴ്സ്
ഭാരതീയ വായുസേന
Years of service1932–1960
Rankഎയർ മാർഷൽ
Battles / warsNorth West Frontier Rebellion, രണ്ടാം ലോകമഹായുദ്ധം
AwardsAwards

ഭാരതീയ വായുസേനയുടെ തലപ്പത്തെ ഭാരതീയനായ ആദ്യത്തെ മേധാവി ആണ് എയർ മാർഷൽ സുബ്രതോ മുഖേർജീ(ബംഗാളി: সুব্রত মুখার্জী)(5 മാർച്ച്‌ 1911 – 8 നവം 1960).[1] [2] 'ഭാരതീയ വായുസേനയുടെ പിതാവ്' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജനനം പ്രശസ്തമായ ഒരു ബംഗാളി-മുഖർജീ കുടുംബത്തിൽ ആയിരുന്നു. ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസവും ഇംഗ്ലണ്ടിൽ ഉപരി വിദ്യാഭ്യാസവും കഴിഞ്ഞ ഇദ്ദേഹം റോയൽ എയർ ഫോഴ്സ്ൽ ആദ്യമായി ചേർന്ന ഇന്ത്യൻ ഓഫീസർമാരിൽ ഒരാൾ ആണ് . ഇന്ത്യൻ എയർ ഫോഴ്സ്ൽ വളരെ തിളങ്ങുന്ന സേവനം കാഴ്ച വെച്ച അദ്ദേഹത്തിന് രാജ്യം അനേകം മെഡലുകളും അവാർഡുകളും നൽകിയിട്ടുണ്ട്.[3]

കൽക്കട്ടയിൽ 1911 മാർച്ച് 5-നു ജനിച്ചു. അച്ഛന്റെ അച്ഛൻ നിബരാൻ ചന്ദ്ര മുഖേർജീ ബ്രഹ്മസമാജത്തിൽ അംഗവും ബെന്ഗാളിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. അമ്മയുടെ അച്ഛൻ പ്രസന്ന കുമാർ റോയ് കൽക്കട്ടാ പ്രസിഡൻസി കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ എന്ന നിലയിലും അമ്മയുടെ അമ്മ സരള റോയ്, ഗോഖലെ മെമ്മോറിയൽ സ്കൂളിന്റെ സ്ഥാപകവ്യക്തി എന്ന നിലയിലും പ്രശസ്തരാണ്. അച്ഛൻ സതീഷ്‌ ചന്ദ്ര മുഖർജീ ഐ സീ എസ് ഓഫീസർ ആയിരുന്നു..അമ്മ ചാരുലത മുഖേർജീ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-28. Retrieved 2015-10-05.
  2. "Bharat-Rakshak: Service Record". Archived from the original on 2015-09-23. Retrieved 2015-10-05.
  3. "The Saga of a Soaring Legend". indianairforce.nic.in. Archived from the original on 2007-01-28. Retrieved 2006-08-10.

പുറംകണ്ണികൾ

[തിരുത്തുക]